ബാബറിനെയും പടയെയും തകർക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു; മൊട്ടേരയിൽ ചരിത്രം ആവർത്തിക്കുമോ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാബറിനെയും പടയെയും തകർക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു; മൊട്ടേരയിൽ ചരിത്രം ആവർത്തിക്കുമോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 11:32 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം ഇന്ന്. മൊട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം. ഒരുലക്ഷത്തിലധികം വരുന്ന കാണികൾക്ക് മുന്നിലാണ് ആവേശപ്പോരാട്ടം നടക്കുക.

ഏകദിന ലോകകപ്പിൽ ഇരുടീമുകളും ഏഴുതവണനേർക്കുനേർ വന്നപ്പോഴും 7 തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നതിനാൽ ബാബർപ്പട ഇത്തവണയിറങ്ങുന്നത് നാണക്കേട് മറക്കാനാണ്.
ഈ ലോകകപ്പിൽ കളിച്ച ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചാണ് ഇരുവരും ഇന്ന് നേർക്കുനേർ പോരിന് ഇറങ്ങുന്നത്. നെതർലൻഡ്സിനേയും ശ്രീലങ്കയേയും തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് പാക്‌നിരയെങ്കിൽ ഓസ്ട്രേലിയയേയും അഫ്ഗാനിസ്ഥാനേയുമാണ് ഇന്ത്യ ആദ്യ രണ്ടു മത്സരങ്ങളിൽ കീഴടക്കിയത്. ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ ഇരുടീമുകളും നേർക്കുനേർ വന്നിരുന്നെങ്കിലും അന്ന് 228 റൺസിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.

ഇന്ത്യൻ ക്യാമ്പിനെ സംബന്ധിച്ച് ഡെങ്കിപ്പനി ബാധിച്ച് ആദ്യ രണ്ടുമത്സരങ്ങളിൽ കളിക്കാതിരുന്ന ശുഭ്മാൻ ഗിൽ ഇന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് നായകൻ രോഹിത് ശർമ്മ സൂചന നൽകിയിരുന്നു. ഗില്ലിന് ഇന്ന് തിളങ്ങാനായാൽ ഇന്ത്യക്ക് കൂടുതൽ കരുത്ത് പകരും. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവരുടെ ബാറ്റിംഗിലെ ഫോമിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
ഇവർക്കൊപ്പം ഗില്ലും ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേരുമ്പോൾ ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന അഹമ്മദാബാദിലെ പിച്ചിൽ കളം പിടിക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയും രവിചന്ദ്രൻ അശ്വിൻ നയിക്കുന്ന സ്പിൻ നിരയും മികച്ച ഫോമിലാണ്. സ്പിന്നിനെ തുണക്കുന്ന പിച്ചായതിനാൽ അശ്വിൻ ഇലവനിലേക്ക് ഇന്ന് മടങ്ങിയെത്തും.

മറുവശത്ത് ഓപ്പണർ അബ്ദുള്ള ഷഫീഖ്, വിക്കറ്റ് കീപ്പർ- ബാറ്റർ മുഹമ്മദ് റിസ്വാൻ എന്നിവരുടെ ബാറ്റിംഗിലാണ് പാകിസ്താന്റെ പ്രതീക്ഷകൾ. നായകൻ ബാബർ അസം, മധ്യനിര താരങ്ങളായ ഇഫ്തിക്കർ അഹമ്മദ്, ഓപ്പണർ ഇമാം ഉൾ ഹഖ് എന്നിവർ നിറം മങ്ങിയതാണ് പാകിസ്താന് തലവേദനയാകുന്നത്. ഷഹീൻ അഫ്രീദി, ഹസൻ അലി, ഹാരിസ് റൗഫ് എന്നിവർ വിക്കറ്റ് വീഴ്‌ത്തുന്നുണ്ടെങ്കിലും റൺസ് വഴങ്ങുന്നത് തിരിച്ചടിയാണ്. സ്പിന്നർമാർക്കും വിക്കറ്റ് വീഴ്‌ത്താൻ കഴിയാത്തതും പാകിസ്താന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

Tags: Pakistanind-pak matchmatchIndiaWC2023
ShareTweetSendShare

More News from this section

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies