പോലീസ് സ്‌റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ  മണ്ണുമാന്തി യന്ത്രം കടത്തിയ സംഭവം; എസ്‌ഐക്ക് സസ്‌പെൻഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസ് സ്‌റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ  മണ്ണുമാന്തി യന്ത്രം കടത്തിയ സംഭവം; എസ്‌ഐക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 04:32 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പോലീസ് സ്‌റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രം കടത്തിയ സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. കോഴിക്കോട് മുക്കം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ നൗഷാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. തൊണ്ടിമുതൽ സ്‌റ്റേഷനിൽ നിന്ന് ഒരു സംഘം ആളുകൾ കടത്തിയതിനെ തുടർന്നാണ് നടപടി.

സെപ്റ്റംബർ 19-നാണ് തോട്ടുമുക്കം സ്വദേശിയായ സുധീഷ് എന്ന 30-കാരന്റെ മരണത്തിന് ഇടയാക്കിയ മണ്ണുമാന്തി യന്ത്രം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രം ഈ മാസം 10-ാം തീയതി ഏഴംഗ സംഘം പുലർച്ചെ ഒരു മണിയോടെ കടത്തി കൊണ്ടുപോകുകയായിരുന്നു. ഈ വാഹനത്തിന് നമ്പർ പ്ലേറ്റും ഇൻഷുറൻസും ഉണ്ടായിരുന്നില്ല. പകരം ഇൻഷുറൻസ് ഉൾപ്പെടെയുള്ള മറ്റൊരു മണ്ണ് മാന്തി യന്ത്രം സ്റ്റേഷനിൽ കൊണ്ടുവന്ന് ഇടുകയും ചെയ്തു. മണ്ണുമാന്തി യന്ത്രം പോലീസ് സ്‌റ്റേഷനിൽ നിന്നും മാറ്റിയ ശേഷം കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പോലീസുകാർ ഇവരെ കണ്ടത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കൂടരഞ്ഞി കൂമ്പാറയിലെ കരിങ്കൽ ക്വാറി ഉടമ മാതാളികുന്നേൽ തങ്കച്ചന്റെ ഉടമസ്ഥതയിലുളളതാണ് അപകടമുണ്ടാക്കിയ മണ്ണുമാന്തി യന്ത്രം. ജെസിബി കടത്താൻ ശ്രമിച്ചവരിൽ തങ്കച്ചന്റെ മകനും ഉൾപ്പെടുന്നുണ്ട്. തൊണ്ടിമുതൽ കടത്താൻ ശ്രമിച്ചത് പോലീസുകാരുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്.

Tags: jcbKOZHIKKODESuspension for the SI
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies