കജോളിന്റെ വസ്ത്രം വാങ്ങാൻ ലണ്ടനിലെത്തി; അന്ന് നടി ധരിച്ചത് അമ്മയുടെ മംഗൾസൂത്ര; ‘കുച്ച് കുച്ച് ഹോത്താ ഹേ’യിൽ ഒളിപ്പിച്ച ഫാഷൻ സീക്രട്ട് വെളിപ്പെടുത്തി മനീഷ് മൽഹോത്ര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കജോളിന്റെ വസ്ത്രം വാങ്ങാൻ ലണ്ടനിലെത്തി; അന്ന് നടി ധരിച്ചത് അമ്മയുടെ മംഗൾസൂത്ര; ‘കുച്ച് കുച്ച് ഹോത്താ ഹേ’യിൽ ഒളിപ്പിച്ച ഫാഷൻ സീക്രട്ട് വെളിപ്പെടുത്തി മനീഷ് മൽഹോത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 02:13 pm IST
Mani Ratnam

Mani Ratnam

Facebook
Twitter
WhatsAppTelegram

കരൺ ജോഹറിന്റെ സംവിധാനത്തിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം കുച്ച് കുച്ച് ഹോത്താ ഹേ റിലീസ് ആയിട്ട് 25 വർഷം ആകുന്നു. സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയ ചിത്രമായിരുന്നു കുച്ച് കുച്ച് ഹോതാ ഹേ. ഷാരൂഖ് ഖാൻ, കാജോൾ, റാണി മുഖർജി, അനുപം ഖേർ, അർച്ചന പുരൺ സിംഗ്, സന സയീദ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കരൺ ജോഹറിന്റെ അരങ്ങേറ്റ ചിത്രമാണ് ഇത്. ചിത്രത്തിലെ താരങ്ങളുടെ സ്റ്റൈലിനും വസ്ത്രധാരണത്തിനുമെല്ലാം ഇന്നും ആരാധകരേറെയുണ്ട്.

25 വർഷം കഴിയുമ്പോഴിതാ സിനിമയിലെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന മനീഷ് മൽഹോത്ര സിനിമയിലെ താരങ്ങളുടെ ഫാഷനെ പറ്റിയുള്ള കുറിപ്പ് സമൂഹമാദ്ധ്യമത്തിൽ
പങ്കുവച്ചിരിക്കുകയാണ്. മൂന്നുപേരുടെയും വസ്ത്രം വാങ്ങാനായി ലണ്ടൻ വരെ എത്തിയെന്നാണ് മനീഷ് മൽഹോത്ര കുറിപ്പിൽ വ്യക്തമാക്കുന്നത്.

 

View this post on Instagram

 

A post shared by Manish Malhotra (@manishmalhotra05)


ചിത്രത്തിൽ കജോളിന്റെ വസ്ത്രം മികച്ച ഫിറ്റിങ്ങുള്ളതാക്കാനായി ശ്രമിച്ചിരുന്നു. എങ്കിലും ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ കജോളിന് വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കാരണം നടിയുടെ വിഗ് അൽപ്പം ഭാരം കൂടിയതായിരുന്നെന്നും അതിനാൽ അതൊരു ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൽഹോത്ര പറയുന്നു. മൂന്നാം ദിവസമായപ്പോഴേക്കുമാണ് അതെല്ലാം ശരിയായത്. ലണ്ടനിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് മറ്റൊരു സംഭവമുണ്ടായത്. ബോണ്ട് സ്ട്രീറ്റിലെ ഒരു ജനാലയിൽ ഒരു പേർഷ്യൻ പരവതാനി പ്രദർശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുകയുണ്ടായി. അതാണ് കജോളിന്റെ വിവാഹ നിശ്ചയത്തിനുള്ള ലെഹങ്കയ്‌ക്ക് പ്രചോദനമായതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

എന്നാൽ കജോളിനെ പോലെയല്ല, സിനിമയിൽ റാണി മുഖർജിയുടെ ലുക്ക് വളരെ ചലഞ്ചിങ്ങായിരുന്നു. ആ കഥാപാത്രത്തിന് ഒരു ഗ്ലാം ലുക്ക് നൽകാനാണ് ശ്രമിച്ചത്. റാണിയുടെ ടീന എന്ന കഥാപാത്രത്തെ കഴിയുന്നത്ര ട്രഡീഷണലായി നിലനിർത്താൻ മനീഷ് ശ്രദ്ധിച്ചിരുന്നെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാണ്. എന്നാൽ അതിനിടെ ഉണ്ടായ മറ്റൊരു സംഭവവും മൽഹോത്ര പറയുന്നുണ്ട്. ഷൂട്ടിങ്ങിനിടെ കരൺ മംഗൾസൂത്ര ആവശ്യപ്പെട്ടു പെട്ടന്ന് അത് കിട്ടിയിരുന്നില്ല. ഇതോടെ അവിടെയുണ്ടായിരുന്ന റാണിയുടെ അമ്മയുടെ മംഗൾസൂത്ര കടം വാങ്ങി നൽകി. ഭാ​ഗ്യവശാൽ അത് റാണിയുടെ സാരിയുമായി ചേരുന്നുണ്ടായിരുന്നു. ഇത് പറഞ്ഞ് അന്ന് രാത്രി അത്താഴം കഴിക്കുമ്പോൾ ഞങ്ങൾ എല്ലാവരും ചിരിച്ചെന്നും മനീഷ് കുറിപ്പിൽ പങ്കുവെക്കുന്നു.

Tags: Kajolshah rukh khanSUBKuch Kuch Hota HaiRani Mukerji
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies