അന്റാർട്ടിക ഉരുകി തീരുന്നു; കാൽനൂറ്റാണ്ടിനിടെ കാണാതായത് 8.3 ട്രില്യൺ ടൺ ഐസ്!!! ലോകം മുങ്ങി താഴുമോ? ആശങ്കയിൽ ശാസ്ത്രലോകം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്റാർട്ടിക ഉരുകി തീരുന്നു; കാൽനൂറ്റാണ്ടിനിടെ കാണാതായത് 8.3 ട്രില്യൺ ടൺ ഐസ്!!! ലോകം മുങ്ങി താഴുമോ? ആശങ്കയിൽ ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 05:48 pm IST
Facebook
Twitter
WhatsAppTelegram

അന്റാർട്ടികയിൽ കൂറ്റൻ മഞ്ഞുപാളികൾ ഉരുകുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ അന്റാർട്ടികയിലെ 40 ശതമാനം മഞ്ഞുപാളികളുടെയും അളവ് ഗണ്യമായി കുറഞ്ഞതായി ശാസ്്ത്രജ്ഞർ കണ്ടെത്തി. 25 വർഷകാലയളവിൽ അന്റാർട്ടിക് ഐസ് ഷെൽഫുകളിൽ ഏകദേശം 8.3 ട്രില്യൺ ടൺ ഐസ് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ എർത്ത് ഒബ്‌സർവേഷൻ സയൻസ് ഫോർ സൊസൈറ്റി പ്രോഗ്രാം നടത്തിയ ഗവേഷണത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ. 1,00,000 സാറ്റലൈറ്റ് റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സയൻസ് അഡ്വാൻസസ് ജേണലിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

കൂറ്റൻ മഞ്ഞുപാളികളെ ഒഴുകാൻ അനുവദിക്കാതെ പിടിച്ച് നിർത്തുന്നവയാണ് ഐസ് ഷെൽഫുകൾ. 25 വർഷകാലയളവിൽ അന്റാർട്ടിക് ഐസ് ഷെൽഫുകളിൽ ഏകദേശം 8.3 ട്രില്യൺ ടൺ ഐസ് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. 162 ഐസ് ഷെൽഫുകളിൽ 71 എണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏകദേശം 67 ട്രില്യൺ ടൺ വെള്ളം കടലിൽ ഒഴുകിയെത്തിയിട്ടുണ്ട്. ലീഡ്‌സ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് പഠനത്തിന് പിന്നിൽ.

അറ്റാർട്ടിക്കയുടെ പടിഞ്ഞാറൻ ഭാഗത്ത് ചൂടുവെള്ളമാണ്. ഇവിടെയാണ് അധികവും ഐസ് ഷെൽഫുകൾ നഷ്ടപ്പെട്ടിരിക്കുന്നത്. കിഴക്ക് ഭാഗത്ത് തണുത്ത വെള്ളമാണ്. ഇവിടെയുള്ള ഐസ് ഷെൽഫുകളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. ഗെറ്റസ് ഐസ് ഷെൽഫിലാണ് കൂടുതൽ ഐസ് നഷ്ടം ഉണ്ടായിട്ടുള്ളത്. 25 വർഷത്തിനിടെ ഏകദേശം 1.9 ട്രില്യൺ ഐസ് ആണ് പ്രദേശത്ത് നിന്ന് നഷ്ടമായത്. പൈൻ ഐലൻസ് ഐസ് ഷെൽഫിൽ നിന്ന് 1.3 ട്രില്യൺ ഐസും നഷ്ടമായി. എന്നാൽ അമേരി ഐസ് ഷെൽഫിൽ 1.2 ട്രില്യൺ ഐസിന്റെ വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ചില ഐസ് ഷെൽഫുകൾ വളരെ ചെറിയ അളവിൽ ഉരുകുന്നതായി കണ്ടെത്തിയിരുന്നുവെന്ന് ഗവേഷകനായ ഡോ. ബെഞ്ചമിൻ ഡേവിഡൺ പറഞ്ഞു. എന്നാൽ ഇവ വളരുന്നതായും ഇടയ്‌ക്ക് മനസിലായി. എന്നാൽ നിലവിൽ ഇവയിൽ പലതും വീണ്ടെടുക്കലിന്റെ ലക്ഷണമില്ലാതെ ചുരുങ്ങിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. 25 വർഷത്തിനിടെ 48 ഐസ് ഷെൽഫുകൾക്ക് പിണ്ഡത്തിന്റെ 30 ശതമാനത്തോളമാണ് നഷ്ടപ്പെട്ടതതെന്ന് ഗവേഷകയായ അന്ന ഹോഗ് വ്യക്തമാക്കി. യൂറോപ്പിലെ കോപ്പർനിക്കസ് സെന്റിനൽ-1 മിഷനും ഇഎസ്എയുടെ ക്രയോസാറ്റുമാണ് പഠനത്തിൽ നിർണായക വിവരങ്ങൾ നൽകിയതെന്ന് ഗവേഷക സംഘം പറഞ്ഞു. മഞ്ഞുമലയുടെ ഉയരത്തിലെ മാറ്റങ്ങൾ അളക്കാനും യഥാർത്ഥ ഹിമത്തിന്റെ അളവിലെ മാറ്റങ്ങൾ കണക്കാക്കാനും ഉപഗ്രഹങ്ങൾ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കിയതായും സംഘം വ്യക്തമാക്കി.

അറ്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകുന്നത് ആഗോള കാലാവസ്ഥയിൽ വൻ വ്യതിയാനത്തിനിടയാക്കും. വരും നാളുകളിൽ ആഗോള സമുദ്രനിരപ്പ് വൻതോതിൽ ഉയരാനുള്ള സാധ്യതയാണ് ശാസ്ത്രലോകം മുന്നോട്ടുവെക്കുന്നത്. മഞ്ഞുരുക്കം കൂടുന്നത് സമുദ്രനിരപ്പ് ഉയരാനും അതുവഴി സമുദ്രതീരങ്ങൾ കൂടുതൽ കടലെടുക്കുന്നതിനും കാരണമാകും. കാലാവസ്ഥ വ്യതിയാനത്തിന്റെ ത്വരിതഗതിയിലുള്ള മാറ്റങ്ങളാണ് ഇതിന് പിന്നിൽ.

Tags: AntarcticaShrinkingIce shelves
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies