കൊച്ചി: കൊച്ചി നഗരത്തിലെ ഒയോ റൂമുകൾ കേന്ദ്രീകരിച്ച് നടത്തിയ പോലീസ് പരിശോധനയിൽ വൻ ലഹരിവേട്ട. എറണാകുളത്തെ 52 ഓയോ സ്ഥാപനങ്ങളിലാണ് ഇന്ന് കൊച്ചി പോലീസ് പരിശോധന നടത്തിയത്.
പല സ്ഥലങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവും മയക്കുമരുന്നും പിടികൂടി. തൃക്കാക്കരയ്ക്ക് സമീപമുള്ള ഒരു ഒയോ റൂമിൽ നിന്ന് കഞ്ചാവും തോക്കുമായി രണ്ടുപേർ പിടിയിലായി.