നവരാത്രി ഉപവാസങ്ങളുടെയും കാലമാണ്. ഭക്തിയോടൊപ്പം തന്നെ ഈ ഉത്സവകാലത്ത് ഉപവാസവും ഏറെ ഗുണം ചെയ്യും. എന്നാൽ ഈ കാലത്ത് ഉപയോഗിക്കാൻ സാധിക്കുന്ന ചില കലോറി കുറഞ്ഞ ഭക്ഷണ പദാർത്ഥങ്ങളുണ്ട്. വൃതകാലത്ത് ഉപയോഗിക്കാവുന്ന ഇത്തരം രണ്ട് പൊടികളാണ് കുട്ടു ആട്ടയും സിങ്കാര ആട്ടയും. ശരീര ഭാരം മിതമായി നിലനിർത്തുന്നതിന് ഏറെ ഗുണകരമാണ് ഇവ. ഇത് വൃത കാലത്ത് നമുക്ക് ഏറെ ഗുണം ചെയ്യും
കുട്ടു ആട്ട: ധാന്യങ്ങളിൽ ഒന്നാണ് കുട്ടു. കുട്ടു ആട്ട ഒരു ഗ്ലൂറ്റൻ രഹിത ഭക്ഷണം ആണ്. ശരീരത്തിന്റ ഊഷ്മാവ് വർദ്ധിപ്പിക്കുന്നതിനാൽ തണുപ്പു കാലത്ത് ഇത് ഗുണകരമാണ്. ഉയർന്ന രക്ത സമ്മർദ്ദം ഉള്ളവർക്ക് ഈ ആട്ട ഉത്തമമാണ്. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയതിനാൽ പേശികളുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. കുട്ടു ആട്ടയിൽ നാരുകൾ കൂടുതൽ ഉള്ളതുകൊണ്ട് ദഹനത്തെ സഹായിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ഉപാവചയ പ്രവർത്തനങ്ങളെ സഹായിക്കുന്നു. ഗുണഫലങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഇവയ്ക്ക് കലോറി കൂടുതലാണ്.
സിംഗാര ആട്ട: വെള്ളത്തിനടിയിൽ വളരുന്ന ഒരു പഴമാണ് സിംഗാര, വാട്ടർ ചെസ്റ്റ്നട്ട് അല്ലെങ്കിൽ വാട്ടർ കാൾട്രോപ്പ് എന്നും അറിയപ്പെടുന്നു. ഇത് ഒരു ശീതകാല പഴമാണ്, ഇത് ചെസ്റ്റ്നട്ട് മാവ് പോലെയുള്ള ഒരു ഉപോത്പ്പന്നമാണെങ്കിലും വർഷം മുഴുവനും ലഭ്യമാണ്. പോഷകങ്ങളാൽ സമ്പന്നമായ ഇത് വിവിധ വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാം. വളരെ കുറഞ്ഞ കലോറിയാണ് സിംഗാരയിൽ അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ഏറെ അനുയോജ്യമാണ് സിംഗാര. ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നതിന് ഹൃദയാരോഗ്യത്തിനും സിംഗാര ഉപകാരപ്രദമാണ്. ഇതിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ ഫ്രീ റീഡിക്കലുകളെ ശരീരത്തിൽ നിന്നും മാറ്റി യുവത്വം നിലനർത്താൻ സഹായിക്കും.
ഏത് തിരഞ്ഞെടുക്കുന്നു എന്നത് മുൻഗണനയെ ആശ്രയിച്ചിരിക്കും കലോറി കുറയ്ക്കുന്നതാണ് ലക്ഷ്യമെങ്കിൽ സിംഗാരയാണ് ഉപയോഗിക്കേണ്ടത്. ഉയർന്ന അളവിൽ പ്രോട്ടിൻ ആണ് ലക്ഷ്യമെങ്കിൽ കുട്ടു ആട്ടയാണ് അനുയോജ്യം.