സമൂഹമാദ്ധ്യമമായ എക്‌സിൽ പുതിയ രണ്ട് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഇലോൺ മസ്‌ക്. എക്‌സിലൂടെ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബേസിക്, പ്ലസ് പ്ലാനുകളാണ് മസ്‌ക് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ബേസിക് പ്ലാനുകൾക്ക് നിലവിൽ ഉള്ള പ്ലാനിനെക്കാൾ വരിസംഖ്യ കുറവാണെന്നും, പ്ലസ് പ്ലാനുകൾക്ക് വരിസംഖ്യ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് പ്ലാനുകളിൽ എല്ലാ ഫീച്ചറുകളും പരസ്യരഹിതമായി ആസ്വദിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ പ്ലാനുകൾ എപ്പോൾ നിലവിൽ വരുമെന്നോ, വരിസംഖ്യയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
നിലവിൽ ഇന്ത്യയിൽ ഡെസ്‌ക് ടോപ്പ് ആപ്പിനുള്ള പ്രീമിയം വാർഷിക പ്ലാനുകൾക്ക് 6,800 രൂപയും പ്രതിമാസ പ്ലാനിന് 650 രൂപയുമാണ് ഉള്ളത്. മൊബൈൽ ആപ്പിനാവട്ടെ വാർഷിക പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാനിന് 9,400 രൂപയും പ്രതിമാസം 900 രൂപയുമാണ്.















