കൊല്ലം: കരുനാഗപ്പള്ളിയിൽ നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഓച്ചിറ സ്വദേശി ഗോകുലിനെയാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. എംഡിഎംഎ തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ഇയാളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തിട്ടുണ്ട്.
അതേസമയം മലപ്പുറം കൊണ്ടോട്ടിയിൽ കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. പള്ളിക്കൽ സ്വദേശി ഫായിസ് മുബഷീറിനെയും പുളിക്കൽ സ്വദേശി നൗഫലിനെയുമാണ് എക്സൈസ് സംഘം പിടികൂടിയത്.
ഫായിസ് മുബഷീറിന്റെ പക്കൽ നിന്നും നാല് കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. നൗഫലിന്റെ പക്കൽ നിന്ന് 21.114 ഗ്രാം എംഡിഎംഎയും പിടികൂടി. ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് 20 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്.