തിരുവനന്തപുരം: ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. പാലക്കാട് റെയിൽവേ ഓവർബ്രിഡ്‌ജിന്റേയും ലെവൽക്രോസിന്റേയും നിർമ്മാണം നടക്കുന്നതിനാലാണ് നടപടി. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലെ നിസാമുദ്ദീനിലേക്കുള്ള രാജധാനി എക്സ്‌പ്രസ് 2.30 മണിക്കൂർ വൈകി രാത്രി 9.45-നായിരിക്കും ഇന്ന് പുറപ്പെടുക.
എറണാകുളം – ഓഖി എക്സ്‌പ്രസ് നാളെ മുതൽ ഒൻപത് വരെ 3.50 മണിക്കൂർ വൈകി രാത്രി 12.15-നും എറണാകുളം – ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് 3.40 മണിക്കൂർ വൈകി പുലർച്ചെ 1.10-നും ആയിരിക്കും പുറപ്പെടുക.
അഞ്ചിനുള്ള എറണാകുളം – അജ്മീർ എക്സ്പ്രസ് 3.50 മണിക്കൂർ വൈകി പുലർച്ചെ 12.15-നായിരിക്കും പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് നവംബർ ആറിനുള്ള വെരാവേൽ എക്സ്പ്രസ് 3.50 മണിക്കൂർ വൈകി രാത്രി 7.35-നും നാഗർകോവിലിൽ നിന്നുള്ള ഏറനാട് 16-ന് 4.50 മണിക്കൂർ വൈകി രാവിലെ 6.25-നുമായിരിക്കും പുറപ്പെടുക.