പത്തനംതിട്ട: ജോലി സമയത്ത് പത്തനംതിട്ട സിവിൽ സ്റ്റേഷനിൽ തുണി കച്ചവടം. കാറിൽ എത്തി തുണി വ്യാപാരം നടത്തുന്ന ആളിൽ നിന്നാണ് ഉദ്യോഗസ്ഥർ വസ്ത്രങ്ങൾ വാങ്ങിയത്. സിവിൽ സ്റ്റേഷനിൽ ഇന്റർവ്യൂവിനെത്തിയ ഉദ്യോഗാർത്ഥിയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. രാവിലെ 11. 30 ഓടെയായിരുന്നു വ്യാപാരി ഓഫീസ് കോമ്പൗണ്ടിനുള്ളിൽ എത്തിയത്.
ചെറുകിട വ്യാപാരി എത്തിയ ഉടൻ തന്നെ ജീവനക്കാർ ജോലി മാറ്റി വച്ച് ഇയാളുടെ അടുക്കലേയ്ക്ക് എത്തുകയായിരുന്നു. ജീവനക്കാർ കൂട്ടമായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും ഉദ്യോഗാർത്ഥി വീഡിയോയിൽ ചിത്രീകരിച്ചു. വസ്ത്ര വ്യാപാരം ഏറെ നേരം കോമ്പൗണ്ടിൽ തകൃതി പിടിച്ചു നടന്നു. ഇത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണന്നും ആളുകൾ പറയുന്നു.