ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണപദ്ധതി തകർത്ത് കശ്മീർ പോലീസ്. ഭീകരർ നർവാൾ- സിദ്ര ദേശീയപാതയുടെ വഴിയരികിൽ സ്ഥാപിച്ച ഐഇഡി ശേഖരം പോലീസ് കണ്ടെടുത്തു. മാരകസ്ഫോടന ശേഷിയുള്ള ഐഇഡി, ടിഫിൻ ബോക്സിലായിരുന്നു ഒളിപ്പിച്ചിരുന്നത്. ടിഫിൻ ബോക്സ് കണ്ടതോടെ സംശയം തോന്നിയ പ്രദേശവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിനൊപ്പെം ബോംബ് സ്ക്വാഡും സഥലത്തെത്തി പരിശോധന നടത്തി. പരിശോധന നടത്തിയതോട ഐഇഡിയാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് ഐഇഡി കണ്ടെത്തിയതോടെ ബോംബ് സ്ക്വാഡ് ഇത് നിർവീര്യമാക്കി.
രണ്ട് കിലോയോളം തൂക്കം വരുന്ന ഐഇഡിയാണ് പോലീസ് പിടിച്ചെടുത്തത്. പ്രദേശത്ത് ബോംബ് സ്ഫോടനം നടത്തുകയായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.