തിരുവനന്തപുരം: വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി. ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം അടക്കം തടസ്സപ്പെട്ടതാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണം.
ആശുപത്രിയിലെ സബ്സ്റ്റേഷനിൽ ഉണ്ടായ തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമായത്. ആശുപത്രിയിലെ ജനറേറ്ററും പ്രവർത്തിച്ചില്ല. ഇനി മൂന്ന് ദിവസത്തേക്ക് ശസ്ത്രക്രിയകളും സ്കാനിംഗും ഉൾപ്പെടെ നടക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.