പാലക്കാട്: ബന്ധം ഉപേക്ഷിച്ചതിലുണ്ടായ പകയെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. നല്ലേപ്പിള്ളി സ്വദേശി ഊർമിള (32) ആണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോകവെ വീടിന് സമീപമുള്ള പാടത്ത് വച്ചായിരുന്നു ഭർത്താവ് സജീഷ് യുവതിയെ ആക്രമിച്ചത്. മൂന്ന് മാസം മുൻപും പ്രതി ഊർമ്മിളയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
സജീഷുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവശേഷം സജീഷ് ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.