ബെംഗളൂരു: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പാൽ സ്വദേശി പ്രജ്ഞയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയും കുടുംബവും താമസിക്കുന്ന ഫ്ളാറ്റിന്റെ എട്ടാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് പ്രജ്ഞ താഴേക്ക് വീണത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉഡുപ്പി പോലീസ് അറിയിച്ചു.