കോൺഗ്രസിന് വോട്ട് ചെയ്താൽ ഉയർത്തെഴുന്നേൽക്കുക ഔറംഗസേബും ബാബറും: ഹിമന്ത് ബിശ്വ ശർമ്മ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന് വോട്ട് ചെയ്താൽ ഉയർത്തെഴുന്നേൽക്കുക ഔറംഗസേബും ബാബറും: ഹിമന്ത് ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 09:25 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഹമാസിന്റെ ഭീകരാക്രമണത്തിൽ മൗനം തുടരുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയിലെ ഹമാസ് അനുകൂലികളെ ഭയന്ന് രഹുൽ ഇസ്രായേലിനെതിരെ നടന്ന ഏകപക്ഷീയമായ ആക്രമണത്തിൽ മൗനം തുടരുകയാണെന്നായിരുന്നു ശർമ്മ പറഞ്ഞത്. പാലസ്തീനുമായി ഭാരതത്തിന് യാതൊരു പ്രശ്‌നവുമില്ല. എന്നാൽ ഹമാസ് അങ്ങനെയാണോ, അവർ കുട്ടികളെ തട്ടികൊണ്ടുപോകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. പ്രധാനമന്ത്രി വിഷയത്തിൽ ഹമാസിനെതിരായി ശക്തമായി നിലപാട് സ്വീകരിച്ചു. എന്നാൽ ഇന്ത്യയിലെ ഹമാസ് അനുകൂലികളെ ഭയന്ന് കോൺഗ്രസ് നേതാവ് രാഹുൽ മൗനം തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന് വോട്ട് ചെയ്താൽ ഉയർത്തെഴുന്നേൽക്കുന്നത് ഔറംഗസേബും ബാബറുമാണ്. ബാബർ ഒരു അക്രമിയായിരുന്നു. രാമക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചത്. ഇപ്പോൾ പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം പുനർനിർമ്മിക്കുന്നു. എന്തുകൊണ്ട് കോൺഗ്രസ് അതിന് തയ്യാറായില്ല. ജവഹർലാൽ നെഹ്റുവോ ഇന്ദിരയോ അത് ചെയ്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ രാമക്ഷേത്രം ആരെങ്കിലും നിർമ്മിക്കുമായിരുന്നോ. രാഹുലും കമൽനാഥും ഒരിക്കൽ പോലും അവിടം സന്ദർശിച്ചിട്ടില്ല. ബിജെപി രാമക്ഷേത്രം നിർമ്മിച്ചു. കോൺഗ്രസ് അതിനെ എതിർത്ത് ബാബറി മസ്ജിദിനൊപ്പം നിന്നു. ഈ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം വേണോ ബാബറി മസ്ജിദ് വേണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.

മദ്ധ്യപ്രദേശ് മുൻപ് ഒരു ദരിദ്ര സംസ്ഥാനമായിരുന്നു. എന്നാൽ ബിജെപി അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കോൺഗ്രസിൽ പ്രവർത്തിക്കുമ്പോഴാണ് ആദ്യമായി മദ്ധ്യപ്രദേശിൽ എത്തുന്നത്. അന്ന് റോഡുകളേക്കാൾ കൂടുതൽ ഗർത്തങ്ങളും വൈദ്യുതിയെക്കാൾ കൂടുതൽ പവർകട്ടുമായിരുന്നു സംസ്ഥാനത്ത്. പിന്നീട് ദിഗ്വിജയ സിംഗിന്റെ ഭാര്യ മരിച്ചപ്പോൾ വീണ്ടും വന്നു പക്ഷേ അന്ന് മദ്ധ്യപ്രദേശിൽ വൻ മാറ്റമാണ് വന്നത്. ഇത് ഞാൻ ദിഗ്വിജയ സിംഗിനോട് പറഞ്ഞെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. ആ മൗനം സർക്കാരിന് ലഭിച്ച അംഗീകാരമായിരുന്നു എന്ന് ശർമ്മ പറഞ്ഞു.

Tags: madhyapradeshhimanath bishwa sarma
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies