പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി. ഒരാഴ്ചയോളമായി പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന ആരംഭിച്ചു.
ഉച്ചയോടെയാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഒരാഴ്ചയോളമായി കാട്ടാന ഇവിടെ നിലയുറപ്പിച്ചിരുന്നു. രാത്രിയും പകലും ഈ കാട്ടാന ജനവാസ മേഖലകളിലേക്ക് ഇറങ്ങാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ആന ചത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.