മലപ്പുറം: ചന്തകുന്ന് യുപി സ്കൂളിന് സമീപം ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. 31-കാരിയായ പ്രിജിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഭർത്താവ് സുധീഷിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ പ്രജി ലോറിക്കടിയിൽ പെട്ടു. ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സകൾ നൽകുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു. ഭർത്താവ് സുധീഷിന്റെ പരിക്കുകൾ ഗുരുതരമല്ല.