കണ്ണുർ: സ്വകാര്യബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. കാൽനട യാത്രക്കാരനെ ഇടിച്ച സംഭവത്തിന് പിന്നാലെ ഇറങ്ങിയോടിയ ബസ് ഡ്രൈവറാണ് ട്രെയിൻ തട്ടി മരിച്ചത്. മനേക്കര സ്വദേശി ജീജിത്താണ് മരിച്ചത്. കണ്ണൂർ തലശ്ശേരിയിലാണ് സംഭവമുണ്ടായത്.
വടകര-തലശ്ശേരി റൂട്ടിൽ ഓടുന്ന ബസാണ് കാൽനട യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് അപകടം നടന്നയുടൻ ഇയാൾ ബസിൽ നിന്നും ഇറങ്ങിയോടി. തൊട്ടടുത്ത റെയിൽവെ ട്രാക്കിലേക്കാണ് ബസ് ഡ്രൈവർ ഇറങ്ങി ഓടിയത്. പിന്നാലെ ട്രെയിൻ തട്ടുകയായിരുന്നു.