നവകേരള സദസിന്റെ പ്രചാരണ യോ​ഗത്തിൽ പങ്കെടുത്തില്ലെങ്കിൽ നടപടി; കുടുംബശ്രീ അം​ഗങ്ങൾക്ക് സിപിഎം ലോക്കൽ കമ്മിറ്റി അം​ഗത്തിന്റെ ഭീഷണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവകേരള സദസിന്റെ പ്രചാരണ യോ​ഗത്തിൽ പങ്കെടുത്തില്ലെങ്കിൽ നടപടി; കുടുംബശ്രീ അം​ഗങ്ങൾക്ക് സിപിഎം ലോക്കൽ കമ്മിറ്റി അം​ഗത്തിന്റെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 09:09 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നവകേരള സദസിന്റെ പേരിൽ ഭീഷണി സന്ദേശം. പ്രചാരണ യോ​ഗത്തിൽ പങ്കെടുത്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കുടുംബശ്രീ അം​ഗങ്ങൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഭീഷണി. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബലരാമനാണ് ഭീഷണി മുഴക്കിയത്.

നവകേരള സദസിൽ പങ്കെടുത്തില്ലെങ്കിൽ വൻ പ്രത്യാഘാതങ്ങൾക്ക് വഴി വെക്കുമെന്ന് സൂചന നൽകി എഡിഎസ് അം​ഗങ്ങളുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിലാണ് വൈസ് പ്രസിഡന്റിന്റെ സന്ദേശം അയച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അം​ഗം കൂടിയാണ് എൻ.എം. ബലരാമൻ.

“യോ​ഗത്തിൽ 90 പേർ പങ്കെടുക്കണം. നവകേരള സദസിൽ പങ്കെടുക്കാത്തവർ, പ്രചാരണ പരിപാടികളിൽ പങ്കെടുക്കാത്തവർ എന്നിവരുടെ തൊഴിലുറപ്പ് മസ്ട്രോൾ അടിക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം . ഈ ഹാജർ നോക്കിയതിന് ശേഷം മാത്രമേ മസ്ട്രോളിൽ പേര് ഉൾപ്പെടുത്തേണ്ടതുള്ളൂ എന്ന് ​ഗ്രാമപഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്.

കേരള സർക്കാരിന്റെ ​ഗൗരവമാർന്ന പരിപാടിയാണ് നവകേരള സദസ്. കേരളത്തിന്റെയും കേരള ജനതയുടെയും നിലനിൽപ്പിനും മുന്നോട്ടുള്ള പോക്കിനും അത്യാവശ്യമായിട്ടുള്ള പരിപാടിയാണ് നവകേരള സദസ്. തൊഴിലുറപ്പിന്റെയോ മറ്റോ കാര്യം പറഞ്ഞ് ഒഴിയരുത്. അത് നിങ്ങളെ തന്നെയാകും ബാധിക്കുക. നവംബർ 25-ാം തീയതി ഒരു മണിക്കാണ് നിങ്ങളെ വാർഡിൽ നിന്ന് വടശേരിക്ക് പോകാനുള്ള ബസ് വാർഡിലെത്തി ചേരുകയെന്ന് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക”-ഭീഷണി സന്ദേശത്തിൽ  പറയുന്നു.

നവകേരള സദസ് ആർഭാടമാക്കാൻ ചെലവാകുന്ന പണം കണ്ടെത്താൻ സഹകരണ സംഘങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശവും. അതത് ജില്ലകളിൽ മന്ത്രിമാർ നവകേരള സദസിന് എത്തുമ്പോൾ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവ് കണ്ടെത്താൻ വേണ്ടി സഹകരണ സംഘങ്ങൾ സഹകരിക്കണമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്.

Tags: CPMNava kerala Sadas
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies