വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ യുകെ പര്യടനത്തിലാണ്. ദീപാവലിയോടനുബന്ധിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ഔദ്യോഗിക വസതിയായ 10 ഡൗൺ സ്ട്രീറ്റിൽ വിപുലമായ ആഘോഷങ്ങളാണ് നടത്തിയത്. വിദേശകാര്യമന്ത്രിയും പത്നിയും യുകെ പ്രധാനമന്ത്രിക്ക് ഇവിടെയെത്തി ദീപാവലി ആശംസ അറിയിച്ചു.
എസ്. ജയശങ്കറും ഭാര്യ ക്യോക്കോ ജയ്ശങ്കറും ഋഷി സുനകിനെ നേരിൽ കാണുകയും ഗണേശ പ്രതിമയും ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും സമ്മാനിച്ചു. ഇതിന്റെ ചിത്രങ്ങൾ വിദേശകാര്യമന്ത്രി എക്സിൽ പങ്കുവെച്ചു. ഇന്ത്യയും യുകെയും സമകാലിക കാലത്ത് ബന്ധം ദൃഢപ്പെടുത്തുന്നതിൽ സജീവമാണെന്നും അദ്ദേഹം കുറിച്ചു.
The Prime Minister @RishiSunak welcomed @DrSJaishankar to Downing Street this evening.
Together they expressed their very best wishes as Indian communities around the world begin #Diwali celebrations.
🇬🇧🇮🇳 pic.twitter.com/gjCxQ0vr8d
— UK Prime Minister (@10DowningStreet) November 12, 2023
ക്രിക്കറ്റ് ലോകകപ്പിൽ മിന്നും വിജയം കാഴ്ച വെക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സുനക് അഭിനന്ദിച്ചു. രാജ്യത്തെ പൗരന്മാരുടെ വളർച്ചയ്ക്കും വികാസത്തിനും നൽകുന്ന പിന്തുണയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിച്ചു.
ശനിയാഴ്ച ബ്രിട്ടണിലെത്തിയ അദ്ദേഹം വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരുകയാണ്. വിദേശകാര്യമന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന് പുത്തൻ ഉണർവ് പകരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.