എറണാകുളം: സംസ്ഥാനത്തെ ബസുകളിൽ ക്യാമറകൾ ഘടിപ്പിക്കണമെന്ന കേരള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാർ ഉത്തരവിന് സ്റ്റേ നൽകുകയായിരുന്നു.
ബസുകളിൽ ക്യാമറകൾ ഘടിപ്പിക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ബസുടമകൾ പ്രതിഷേധം ഉയർത്തിയിരുന്നു. നിലവാരമുള്ള ക്യാമറകൾ ബസുകളിൽ ഘടിപ്പിക്കണമെങ്കിൽ നൽകിയിരിക്കുന്ന സമയം നീട്ടിത്തരണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. നിരവധി ബസ് അപകടങ്ങൾ കണക്കിലെടുത്ത സർക്കാർ, ബസുകളുടെ അകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കണമെന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്.