ശ്രീനഗർ: കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് സൈന്യം. കശ്മീരിലെ ഉറി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സൈന്യം ഭീകരരെ കണ്ടെത്തിയത്. അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും മുതലെടുത്ത് അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഉറി മേഖലയിൽ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഒക്‌ടോബർ 21-നും ഉറി സെക്ടറിൽ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയിരുന്നു. സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്.
നവംബർ 9-ന് ജമ്മുവിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കതോഹലൻ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ഭീകരനെ കണ്ടെത്തിയത്.