കോഴിക്കോട്: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. പൂവമ്പായി എ.എം ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ കിനാലൂർ സ്വദേശി ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശേരിയിലാണ് സംഭവം. യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് താമരശ്ശേരി പോലീസ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് സംഭവം. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു അദ്ധ്യാപകന്റെ നഗ്നത പ്രദർശനം.
പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാർ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.