ന്യൂഡൽഹി : ഈ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം സ്വപ്നതുല്യമായ വിജയമാണ് സെമിഫൈനലിൽ ഇന്ത്യ സ്വന്തമാക്കിയത് . എന്നാൽ ഇന്ത്യയുടെ ഈ വിജയങ്ങൾ തന്നെ അസ്വസ്ഥമാക്കുന്നുവെന്നാണ് പാക് നടി സഹർ ഷിൻവാരി പറയുന്നത് .
സെമിയിൽ ഇന്ത്യയുടെ വിജയത്തിന് ശേഷമുള്ള സഹർ ഷിൻ വാരിയുടെ ട്വീറ്റിൽ ഇന്ത്യയോടുള്ള അസൂയ വ്യക്തമായി മനസിലാക്കാം . ‘ ഇന്ത്യൻ ടീം വീണ്ടും ലോകകപ്പിലെത്തിയത് എനിക്ക് ദഹിക്കുന്നില്ല . എന്തുകൊണ്ടാണ് ഈ രാജ്യം എല്ലാത്തിലും നമ്മെക്കാൾ മുന്നിലുള്ളത്? ‘ എന്നാണ് സഹർ ഷിൻവാരിയുടെ ട്വീറ്റ് .
നടിയുടെ ഈ ട്വീറ്റിനെ പരിഹസിച്ച് ഇന്ത്യക്കാരും രംഗത്ത് വന്നിട്ടുണ്ട് . നിരവധി ഉപയോക്താക്കൾ അവരോട് ദേഷ്യപ്പെടുകയും പലരും താരത്തെ ട്രോളുകയും ചെയ്യുന്നു. ‘വിഷം കഴിക്കൂ, അത് ദഹിക്കും’ എന്നായിരുന്നു സഹർ ഷിൻവാരിയുടെ ട്വീറ്റിന് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്. ‘കരഞ്ഞുകൊണ്ടേയിരിക്കുക.’ ‘മെച്ചപ്പെടാൻ ഇനിയും സമയമുണ്ട്’ എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
പാകിസ്താൻ ടീം ലോകകപ്പിൽ നിന്ന് പുറത്തായതിന്റെ വിഷമം താങ്ങാനാകാതെ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കെതിരെയും സഹർ ട്വീറ്റ് ചെയ്തിട്ടുണ്ട് . നരേന്ദ്രമോദിയ്ക്ക് അമേരിക്കയിൽ കയറാതെ വിലക്ക് ഏർപ്പെടുത്താൻ എന്ത് ചെയ്യണം എന്ന് വരെ സഹർ ഷിൻവാരി ചോദിച്ചിട്ടുണ്ട് . ഇതിനെയൊക്കെ പരിഹസിക്കുകയാണ് ഇപ്പോൾ ഇന്ത്യക്കാർ.