കഴിഞ്ഞ ദിവസമായിരുന്നു നടി കാർത്തിക നായര്‍ വിവാഹിതയായത്. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന്‍ നായരുടേയും പഴയകാല നടി രാധയുടെയും മകളാണ് കാർത്തിക. കാസര്‍കോട് രവീന്ദ്രന്‍ മേനോന്റെയും കെ. ശര്‍മ്മിള രവീന്ദ്രന്റെയും മകന്‍ രോഹിത് മേനോന്‍ ആണ് കാർത്തികയുടെ വരൻ. താരകുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സിനിമാ രാഷ്‌ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.
View this post on Instagram
നടി രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹത്തിന് തിരുവനന്തപുരത്ത് സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഒത്തു കൂടിയപ്പോൾ വിവാഹ ചടങ്ങ് ഗംഭീരമായി. ചുവന്ന സാരിയിൽ അതിമനോഹരിയായാണ് നടി എത്തിയത്. സ്വർണ്ണാഭരണ വിഭൂഷയായി കാർത്തികയ്‌ക്ക് ഒപ്പം രാജാകീയ വേഷത്തിലാണ് ഭർത്താവ് രോഹിത്ത് എത്തിയത്. സുഹാസിനിയും രാധികയും അടക്കം നിരവധി പ്രമുഖ താരങ്ങൾ വിവാഹത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്.
View this post on Instagram
അതേസമയം ആന്ധ്രയിൽ നിന്ന് തന്റെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിനായി മെഗാസ്റ്റാർ ചിരഞ്ജീവിയും എത്തിയിരുന്നു. കാർത്തികയുടെ കല്യാണത്തിന് ബോളിവുഡ് താരം ജാക്കി ഷ്‌റോഫും എത്തിയിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കൂടാതെ രാഷ്‌ട്രീയ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീത് ചടങ്ങിലും നിരവധി താരങ്ങളെത്തിയിരുന്നു. നടിമാരായ സോനാ നായര്‍, ജലജ, രാധയും സഹോദരിയും കൂടിയായ അംബിക, മേനക, വനിത, ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ സോനാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹ ശേഷം അച്ഛന്റെ തോളിൽ തല ചായ്‌ച്ച് അമ്മയിൽ നിന്നും മുത്തം വാങ്ങി കാർത്തികയെ രോഹിത്തിനൊപ്പം യാത്രയയ്‌ക്കുന്ന വീഡിയോയും വൈറലാവുകയാണ്. പിന്നീട് നടന്ന കാർത്തികയുടെ കല്യാണ റിസപ്ഷനും ഗംഭീരമായിരുന്നു. വെെറ്റ് ലഹങ്കയിൽ അതീവ സുന്ദരിയായാണ് നടിയെത്തിയത്. ജയസൂര്യ അടക്കമുള്ള താരങ്ങൾ കല്യാണ റിസപ്ഷനെത്തിയിരുന്നു.
View this post on Instagram
മലയാളികളുടെ ഹൃദയത്തിൽ ഒരുപിടി ചിത്രങ്ങൾ കൊണ്ട് തന്നെ ഇടം നേടിയ നടിയാണ് കാര്‍ത്തിക. മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മലയാളത്തില്‍ ‘മകരമഞ്ഞ്’ എന്ന സിനിമയിലാണ് കാര്‍ത്തിക ആദ്യം അഭിനയിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. പിന്നാലെ ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. പിന്നാലെ തമിഴില്‍ വന്‍ വിജയമായ ‘കോ’ എന്ന ചിത്രത്തിലും കാര്‍ത്തിക വേഷമിട്ടു. നടി ഏറ്റവും ഒടുവിലായി അഭിനയിച്ചത് ‘പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്ന തമിഴ് സിനിമയിലാണ്.