മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലെല്ലാം തന്നെ അടുത്തിടെ നിരവധി അപ്‌ഡേറ്റുകളാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഫിൽട്ടറുകൾ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്‌സ്പീരിയൻസ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. റീൽസിനും ഫോട്ടോ, സ്‌റ്റോറീസ് എന്നിവയ്‌ക്ക് പുറമെ പുതിയ അപ്‌ഡേറ്റ് ഫിൽട്ടറിലും എത്തിയിരിക്കുന്നു എന്നത് ഉപയോക്താക്കൾക്ക് പ്രയോജനകരമായിരിക്കുകയാണ്.
ഫേഡ്, ഫേഡ് വാം, ഫേഡ് കൂൾ, സിമ്പിൾ, സിമ്പിൾ വാം, സിമ്പിൾ കൂൾ, ബൂസ്റ്റ്, ബൂസ്റ്റ് കൂൾ, ഗ്രാഫൈറ്റ്, ഹൈപ്പർ, റോസി, എമറാൾഡ്, മിഡ്‌നൈറ്റ്, ഗ്രെയ്നി, ഗ്രിറ്റി, ഹാലോ, കളർ ലീക്ക്, സോഫ്റ്റ് ലൈറ്റ്, സൂം ബ്ലർ, ഹാൻഡ്‌ഹെൽഡ്, വൈഡ് ആംഗിൾ തുടങ്ങിയവയാണ് ആപ്പിലെ പുതിയ ഫിൽട്ടറുകൾ. ഇതിന് പുറമെ വ്യക്തിഗത വീഡിയോ ക്ലിപ്പുകൾക്ക് സഹായകമാകും വിധത്തിലുള്ള അൺഡു, റീഡു തുടങ്ങിയ വീഡിയോ എഡിറ്റിംഗ് ടൂളുകളും പുതിയ അപ്ഡേറ്റിലുൾപ്പെടുന്നുണ്ട്.
ടെക്സ്റ്റ്-ടു-സ്പീച്ച് വോയ്‌സുകൾ, പുതിയ ഫോണ്ടുകൾ, ടെക്സ്റ്റ് സ്റ്റൈൽ എന്നിവയും അപ്ഡേറ്റിൽ ഉൾപ്പെടുന്നു. പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്‌സിന് മാത്രമായി ഷെയർ ചെയ്യാവുന്ന പുതിയ ഫീച്ചർ കഴിഞ്ഞ ആഴ്ച ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. നിലവിൽ സ്റ്റോറികൾക്കും കുറിപ്പുകൾക്കും ഈ ഓപ്ഷൻ ലഭ്യമാണ്. ഇതിന് പുറമെയാണ് പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചത്.