മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അമ്പിളി ദേവി. നീണ്ട കാലത്തെ ഇടവേളയ്‌ക്ക് ശേഷമ താരം വീണ്ടും മലയാള ടെലിവിഷനിലേക്ക് തിരിച്ചെത്തി സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ നടിയുടെ വീട്ടിലെ പുതിയൊരു സന്തോഷമാണ് താരം ആരാധകർക്കായി യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്നലെ അമ്പിളിയുടെ ഇളയമകന്‍ അജു എന്ന അര്‍ജുന്റെ ജന്മദിനമായിരുന്നു. മകന് ആശംസകളുമായി എത്തിയതായിരുന്നു അമ്പിളി ദേവി.
View this post on Instagram
മക്കളുടെ കൂടെയുള്ള മനോഹരമായൊരു വീഡിയോയായിരുന്നു നടി പോസ്റ്റ് ചെയ്തത്. ഹാപ്പി ബെര്‍ത്ത്‌ഡേ അജുക്കുട്ടാ എന്നാണ് വീഡിയോയ്‌ക്ക് ക്യാപ്ഷന്‍ നൽകിയിരിക്കുന്നത്. വീഡിയോയില്‍ മക്കള്‍ രണ്ട് പേരെയും എടുത്തും ഉമ്മ കൊടുത്തും സ്‌നേഹിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുന്ന അമ്പിളിയെയാണ് കാണാന്‍ സാധിക്കുക. അര്‍ജുന്റെ പിറന്നാളിന് അമ്പിളിയുടെ സഹപ്രവർത്തകരടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
നേരത്തെ പല അഭിമുഖങ്ങളിലും മക്കളെ കുറിച്ച് അമ്പിളി വാചാലയായിട്ടുണ്ട്. മാത്രമല്ല ജീവിതത്തില്‍ എത്ര വിഷമങ്ങള്‍ ഉണ്ടെങ്കിലും മക്കളുടെ കളിയും ചിരിയുമൊക്കെ കണ്ടാല്‍ ആ സങ്കടങ്ങളൊക്കെ പോകുമെന്നാണ് അമ്പിളി പറഞ്ഞിട്ടുള്ളത്. തന്റെ ജീവിതത്തില്‍ വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നെന്നും അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയതെന്നുമാണ് നടി പറഞ്ഞിരുന്നത്. ഇന്ന് മക്കളാണ് നടിയുടെ ലോകം. ഇവരുടെ ചിത്രങ്ങൾക്കെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.