'സിനിമയിലെ കൊലപാതകം സത്യമാണോ.. അതുപോലെയല്ലേ ബലാത്സംഗവും... ചെയ്തില്ലല്ലോ.. പിന്നെന്തിന് ഞാൻ മാപ്പ് പറയണം'
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

‘സിനിമയിലെ കൊലപാതകം സത്യമാണോ.. അതുപോലെയല്ലേ ബലാത്സംഗവും… ചെയ്തില്ലല്ലോ.. പിന്നെന്തിന് ഞാൻ മാപ്പ് പറയണം’

Janam Web Desk by Janam Web Desk
Nov 21, 2023, 11:33 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: തൃഷയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി നടൻ മൻസൂർ അലി ഖാൻ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ മാപ്പ് പറയില്ലെന്നും മൻസൂർ പറഞ്ഞു. താര സംഘടനയായ നടികർ സംഘം മാപ്പ് പറയാൻ ആവശ്യപ്പെട്ടത് തന്നോട് വിശദാകരണം പോലും ചോദിക്കാൻ തയ്യാറാകാതെയാണെന്നും അതിനാൽ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും മൻസൂർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സിനിമയിൽ നടക്കുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും യഥാർത്ഥമാണോ..ആരെങ്കിലും ആരെയെങ്കിലും കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നുണ്ടോ.. പിന്നെ എന്ത് തെറ്റാണ് താൻ ചെയ്തത്. തെറ്റ്‌ചെയ്യാത്തതിനാൽ മാപ്പ് പറയില്ല. സിനിമ താരങ്ങളുടെ സംഘടനയായ നടികർ സംഘം തനിക്കെതിരെ പത്രക്കുറിപ്പ് ഇറക്കിയത് തെറ്റായിപ്പോയി. പത്രക്കുറിപ്പ് പുറത്തിറക്കിയത് തന്നോട് ഒരു വിശദീകരണം പോലും തേടാതെ. താര സംഘടനയുടെ മണ്ടത്തരം ഹിമാലയൻ മണ്ടത്തരം. നാല് മണിക്കൂറിനകം കുറിപ്പ് പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മൻസൂർ അലി ഖാൻ വ്യക്തമാക്കി.

വിഷയത്തിൽ മാപ്പ് പറയില്ലെന്ന് മൻസൂർ അലിഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ തമാശ രൂപേണയാണ് പരാമർശം നടത്തിയതെന്നായിരുന്നു വിവാദങ്ങൾക്ക് പിന്നാലെയുള്ള മൻസൂർ അലി ഖാന്റെ പ്രതികരണം. നിരവധി മുൻനിര നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവർക്കെല്ലാം തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. അഭിമുഖത്തിൽ തമാശയായിട്ടായിരുന്നു താൻ മറുപടി നൽകിയത്. ഇപ്പോൾ നടക്കുന്ന ഭീഷണികൾക്ക് മുന്നിൽ വഴങ്ങുന്ന വ്യക്തിയല്ല താനെന്നും മൻസൂർ അലി ഖാൻ കഴിഞ്ഞദിവസം പറഞ്ഞു.

വിഷയത്തിൽ സ്വമേധയാ കെസെടുത്ത ദേശീയ വനിതാ കമ്മീഷൻ നിയമ നടപടി സ്വീകരിക്കാൻ ഡിജിപിയോട് നിർദ്ദേശിക്കുകയും ചെയ്തു. മൻസൂർ അലിഖാന്റെ പരാമർശത്തെ അപലപിച്ച കമ്മീഷൻ പരാമർശം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ നിസാരവത്ക്കരിക്കുന്നതാണെന്നും നിരീക്ഷിച്ചു. നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. വിഷയത്തിൽ കമ്മീഷന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

വിഷയത്തിൽ സിനിമ ലോകം ഒന്നടങ്കം തൃഷയ്‌ക്ക് പിന്തുണ അറിയിച്ചു. സംവിധായകൻ ലോകേഷ് കനകരാജാണ് ആദ്യം പിന്തുണയുമായി എത്തിയത്. പിന്നാലെ നടികർ സംഘവും നടിക്ക് പിന്തുണയുമായെത്തി. നടി മാളവിക, ഗായിക ചിന്മയി തുടങ്ങിയ പ്രമുഖരും തൃഷയ്‌ക്ക് പിന്തുണ അറിയിച്ച് പരസ്യപ്രതികരണവുമായി രംഗത്തുവന്നു.

Tags: trisha krishnanTrishaFEATURED2MANSOOR ALI KHAN
ShareTweetSendShare

More News from this section

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

Latest News

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies