ലഷ്കർ-ഇ-ത്വയ്ബയെ നിരോധിച്ച് ഇസ്രായേൽ; നടപടി മുംബൈ ഭീകരാക്രണമത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഷ്കർ-ഇ-ത്വയ്ബയെ നിരോധിച്ച് ഇസ്രായേൽ; നടപടി മുംബൈ ഭീകരാക്രണമത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 04:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ 15 -ാം വാർഷികവേളയിൽ ലഷ്കർ-ഇ-ത്വയ്ബയെ നിരോധിച്ച് ഇസ്രായേൽ. അതിഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയെന്ന് ചൂണ്ടിക്കാട്ടിയാണ് ലഷ്കറിനെതിരെ ഇസ്രായേലിന്റെ നടപടി. സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷമാണ് ലഷ്‌കറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ഇന്ത്യയിലെ ഇസ്രായേൽ എംബസി വ്യക്തമാക്കി. ഇന്ത്യയുടെ യാതൊരുവിധത്തിലുമുള്ള പ്രേരണയും കൂടാതെയാണ് ഇസ്രായേലിന്റെ സുപ്രധാന നീക്കമെന്നതും ശ്രദ്ധേയമാണ്.

ലഷ്കർ-ഇ-ത്വയ്ബയുടെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചും തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചും കഴിഞ്ഞ ഏതാനും മാസങ്ങളായി പഠനങ്ങൾ നടത്തി വരികയായിരുന്നു. ഇസ്രായേലിന്റെ പ്രതിരോധ-വിദേശകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്. 2008-ൽ ലഷ്കർ ഭീകരർ മുംബൈയിൽ നടത്തിയ മൃഗീയമായ ആക്രമണം ലോക സമാധാനത്തിന് മേൽ കരിനിഴൽ വീഴ്‌ത്തുന്നതായിരുന്നുവെന്നും നൂറുകണക്കിന് ഭാരതീയരുടെ ജീവൻ അപഹരിച്ചതിന് ഉത്തരവാദിയാണ് ലഷ്കറെന്നും ഇസ്രായേൽ ചൂണ്ടിക്കാട്ടി. മുംബൈ ഭീകരാക്രമണത്തിൽ ആക്രമിക്കപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇസ്രായേൽ അനുശോചനം രേഖപ്പെടുത്തി.

മുംബൈയെ രക്തക്കളമാക്കിയ ദിവസമായിരുന്നു 2008 നവംബർ 26. ഛത്രപതി ശിവാജി റെയിൽവേ സ്റ്റേഷനിലേക്കും പ്രസിദ്ധമായ ലിയോപോൾ കഫെയിലേക്കും രണ്ട് ഹോസ്പിറ്റലുകളിലേക്കും തീയറ്ററിലേക്കും തോക്കുധാരികൾ കടന്നു കയറുകയും സാധാരണക്കാരായ ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു. ഹാൻഡ് ഗ്രനേഡുകളും മെഷീൻ തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. തുടർന്നുള്ള മൂന്ന് ദിവസത്തോളം ആക്രമണം തുടർന്നു. 166 പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണമായിരുന്നു അത്.

Tags: indo-israel relationisraelLashkar-e-Taiba
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies