ആദ്യ സൗണ്ടിം​ഗ് റോക്കറ്റ് കുതിച്ചിട്ട് ആറ് പതിറ്റാണ്ട്; ആഘോഷമാക്കാൻ ഇസ്രോ: തുമ്പ എങ്ങനെ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി മാറി?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യ സൗണ്ടിം​ഗ് റോക്കറ്റ് കുതിച്ചിട്ട് ആറ് പതിറ്റാണ്ട്; ആഘോഷമാക്കാൻ ഇസ്രോ: തുമ്പ എങ്ങനെ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി മാറി?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 07:14 am IST
FacebookTwitterWhatsAppTelegram

ഭൂമിയുടെ കാന്തികമധ്യരേഖയ്‌ക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഭൂപ്രദേശമാണ് തിരുവനന്തപുരം ജില്ലയിലെ തുമ്പ. ബഹിരാകാശ മേഖലയിലേക്ക് ഇന്ത്യ ചുവടുവെച്ചത് തുമ്പയുടെ മണ്ണിൽ നിന്നാണ്. കൃത്യമായി പറഞ്ഞാൽ 1963 നവംബർ 21-നാണ് ഇന്ത്യയുടെ ആദ്യ സൗണ്ടിം​ഗ് റോക്കറ്റായ ‘നിക് അപ്പാച്ചെ’ വിക്ഷേപിച്ചത്. ഭാരതത്തിന്റെ ബഹിരാകാശ കുതിപ്പ് അവിടെ നിന്ന് ആരംഭിക്കുകയായിരുന്നു.

ഇന്ന് ആ​ഗോള തലത്തിൽ പോലും ഭാരതതവും ഭാരതത്തിന്റെ ബഹിരാകാശ കുതിപ്പുകളും ചർച്ച ചെയ്യപ്പെടുമ്പോൾ, വിദേശ ബഹിരാകാശ ഏജൻസികൾ ഇന്ത്യയുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിക്കുമ്പോൾ, രാജ്യത്തിന്റെ വളർച്ചയുടെ ​ഗ്രാഫ് വ്യക്തമാണ്. ബഹിരാകാശ മേഖലയിലേക്ക് ഇന്ത്യ കാൽവെച്ചതിന്റെ ഓർമ്മ പുതുക്കുകയാണ് ഇസ്രോ.

വിപുലമായ പരിപാടികൾക്കാണ് ഇസ്രോ പദ്ധതിയിടുന്നത്.റോക്കറ്റ് വിക്ഷേപണം പിറവിയെടുത്തതിന്റെ സ്മരണയ്‌ക്കായി ഇന്ന് തുമ്പയിൽ നിന്ന് റോക്കറ്റ് വി​ക്ഷേപിക്കും. വി​ക്ഷേപണത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഏകദേശം 3.5 മീറ്റർ നീളമുള്ള റോക്കറ്റാകും വിക്ഷേപിക്കുക. നാളെ രാവിലെ 10.25-ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിം​ഗ് സ്റ്റേഷനിൽ രോഹിണി സീരിസിന് കീഴിലുള്ള RH200-സൗണ്ടിം​ഗ് റോക്കറ്റാകും കുതിച്ചുയരുക. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പരിപാടി ഉദ്ഘാടനം ചെയ്യും. വിക്ഷേപണത്തിന് ശേഷം പ്രമേയ പ്രദർശനവും ശാസ്ത്രജ്ഞരുടെ സാങ്കേതിക ചർച്ചകളും ഉണ്ടായിരിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ ആരംഭ കാലഘട്ടത്തിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും മറ്റ് വിശിഷ്ട വ്യക്തികളെയും ചടങ്ങിൽ ആദരിക്കും. തിരഞ്ഞെടുത്ത സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ വിക്ഷേപണം കാണാൻ ക്ഷണിക്കും. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി സംവദിക്കാനും കുട്ടികൾക്ക് അവസരമുണ്ടാകും.

ഇന്നത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം അരനൂറ്റാണ്ട് മുൻപ് ക്രിസ്ത്യൻ ദേവാലയമായിരുന്നു. ശാസ്ത്രീയമായി ഏറെ പ്രത്യേകതകളുള്ള പ്രദേശത്തിന്റെ കണ്ണായ സ്ഥലത്തായിരുന്നു സെൻറ് മേരി മഗ്ദലന പള്ളിയും സ്ഥലവും. ബിഷപ്​ പീറ്റർ ബെർണാഡ് പെരേരയുടെ കൃത്യമായ ഇടപെടലാണ് തുമ്പ വിക്ഷേപണ കേന്ദ്രം പിറവിയെടുക്കാൻ കാരണായത്. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഡോ. എ.പി.ജെ. അബ്​ദുൽകലാം ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെ ഒരു സംഘം അവിടെയെത്തുകയും സ്ഥലം രാജ്യത്തിന് വിട്ടുനൽകേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു. വിശ്വാസികളുമായി ചർച്ച ചെയ്ത് ബിഷപ്പ് അവരെ കൊണ്ട് സ്ഥലം വിട്ടുനൽകാൻ സമ്മതിപ്പിക്കുകയായിരുന്നു.

വൈകാതെ തന്നെ ഇവിടുണ്ടായിരുന്ന ​ഗ്രാമം മറ്റൊരു ​ഗ്രാമത്തിലേക്ക് കുടിയേറി. 100 ദിവസം കൊണ്ട് ആ ​ഗ്രാമത്തിൽ പുതിയ പള്ളി ഉയർന്നു. തുമ്പയിലെ പള്ളി റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തി​ന്റെ വർക്​ ഷോപ്പായും ബിഷപ്പി​ന്റെ വസതി ഓഫീസായും മാറി. ഈ പള്ളി ഇപ്പോൾ സ്പേസ് മ്യൂസിയമായി പ്രവർത്തിക്കുന്നു. കടൽത്തീരത്ത് റോക്കറ്റ് വിക്ഷേപണത്തറയും സജ്ജമാക്കി. അങ്ങനെ തുമ്പയിൽ ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ ‘തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിം​ഗ് സ്​റ്റേഷൻ'(TERLS) സ്ഥാപിക്കപ്പെട്ടു.

Tags: isroThumbaRocket Launching Centre
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies