ഒടിപിയുമില്ല ലിങ്കുമില്ല, ഓൺലൈൻ തട്ടിപ്പിന് പുതിയ മുഖം; അദ്ധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടിപിയുമില്ല ലിങ്കുമില്ല, ഓൺലൈൻ തട്ടിപ്പിന് പുതിയ മുഖം; അദ്ധ്യാപികയ്‌ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 05:26 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഒടിപിയും ലിങ്കും ഇല്ലാതെ ബെംഗളൂരുവിൽ അദ്ധ്യാപികയ്‌ക്ക് ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ. പിതാവിന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി ഒരാൾ വിളിക്കുകയും അതിന് ശേഷമാണ് പണം നഷ്ടമായതെന്നും അദ്ധ്യാപിക പറഞ്ഞു. എന്നാൽ യാതൊരു തരത്തിലുള്ള ഒടിപിയോ ലിങ്കുകളോ തനിക്ക് ലഭിച്ചിട്ടില്ലായെന്നും അവർ അറിയിച്ചു. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പ് ഇതിന് മുമ്പും നടന്നിട്ടുണ്ടെന്ന് സൈബർ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ ഒരു അപരിചിത നമ്പറിൽ നിന്നും യുവതിക്ക് ഫോൺ കോൾ വന്നു. ഹിന്ദിയിൽ സംസാരിച്ച് അയാൾ അവരുടെ പിതാവിന്റെ അടുത്ത സുഹൃത്താണെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് ആണെന്നും പറഞ്ഞു. തുടർന്ന് തന്റെ അക്കൗണ്ടിലേക്ക് കുറച്ച് പണം അയക്കാൻ പിതാവ് അറിയിച്ചിട്ടുണ്ടെന്നും അതിനായി യുപിഐ ഐഡി നൽകുവാനും നിർദ്ദേശിച്ചു. യുപിഐ ഐഡി നൽകിയതിന് ശേഷം പണം അയച്ചിട്ടുണ്ടെന്ന് ഒരു സന്ദേശം ഫോൺ പേയിൽ വന്നു. പണം അക്കൗണ്ടിൽ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി അയാൾ ചില നിർദ്ദേശങ്ങൾ യുവതിക്ക് നൽകി.

അക്കൗണ്ടിൽ പരിശോധിച്ചപ്പോഴാണ് 25,000 രൂപ, 50,000 രൂപയുമായി രണ്ട് തവണ നഷ്ടപ്പെട്ടതായി അദ്ധ്യാപിക അറിയുന്നത്. എന്നാൽ തനിക്ക് യാതൊരുവിധ ഒടിപിയോ ലിങ്കോ വന്നിട്ടില്ലെന്നും. പിതാവിനെ വിളിച്ചപ്പോൾ ആരോടും പണം അയക്കാൻ ആവശ്യപ്പെട്ടിട്ടില്ലായെന്നും അറിയിച്ചതായി അവർ പറഞ്ഞു. അതോടെ യുവതി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് സ്‌റ്റേഷനിൽ നിന്നും അനുകൂലമായ സമീപനമല്ല ഉണ്ടായതെന്നും അവർ പറഞ്ഞു.

വിളിച്ചയാളുടെ അക്കൗണ്ട് മരവിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അവർ താമസിപ്പിച്ചെന്നും അദ്ധ്യാപിക പറയുന്നു. പോലീസ് സ്‌റ്റേഷനിലായിരിക്കുമ്പോഴും അടുത്ത ദിവസവും 22 തവണ ഇതേ നമ്പറിൽ നിന്ന് വിളിച്ചതായും യുവതി പറഞ്ഞു- ‘ കോൾ അറ്റൻഡ് ചെയ്യൂ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത പണം ഞാൻ അയച്ചുതരാം’ എന്ന് അയാൾ സന്ദേശം അയച്ചെന്നും അധ്യാപിക അറിയിച്ചു. തട്ടിപ്പുകാരന്റെ അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കിലേക്ക് ഇമെയിൽ അയച്ചിട്ടുണ്ടെന്നും പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായെന്ന പരാതി പരിശോധിക്കുമെന്നും ഡിസിപി (സെൻട്രൽ) ശേഖർ എച്ച് തെക്കണ്ണവർ വ്യക്തമാക്കി.

ഇത്തരത്തിലുള്ള തട്ടിപ്പ് ഇപ്പോൾ വർദ്ധിച്ച് വരുകയാണെന്ന് സൈബർ വിദഗ്‌ദ്ധർ അറിയിച്ചു. ലിങ്ക്, ഒടിപി വഴിയുള്ള തട്ടിപ്പിൽ ഇപ്പോൾ ആളുകൾ വീഴാറില്ല അതിനാൽ കോഡിങ്ങ് ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പ് വർദ്ധിച്ച് വരുകയാണ്. സാധാരണ സന്ദേശങ്ങൾ പോലെയുള്ള ഇവ പെട്ടെന്ന് നോക്കുമ്പോൾ മനസ്സിലാവില്ല. അദ്ധ്യാപികയുടെ കാര്യത്തിൽ സംഭവിച്ചതും ഇതാവനാണ് സാധ്യതയെന്നും പോലീസ് വ്യക്തമാക്കി.

Tags: cyber attackSUB
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies