നിരവധി ഔഷധഗുണങ്ങളുള്ള ഒന്നാണ് തുളസി ചെടി. തുളസിയില നേരിട്ട് കഴിക്കുന്നതും വെള്ളം തിളപ്പിച്ച് കുടിക്കുന്നതും എല്ലാം ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തുളസി വെള്ളം ദിവസവും കുടിക്കുന്നതിന്റെ ഗുണങ്ങൾക്കൊണ്ടുള്ള ചില ഗുണങ്ങൽ എന്തൊക്കെയാണെന്ന് നോക്കാം..
ആന്റി ഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന ഫ്ലേവനോയിഡുകള്, പോളിഫെനോള്‍സ്, അവശ്യ എണ്ണകള്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയവയാണ് തുളസി. ഈ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നുണ്ട്. അതുവഴി ഓക്സിഡേറ്റീവ് സ്ട്രെസ് കുറയുകയും കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
തുളസി വെള്ളം പതിവായി കുടിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശരീരത്തെ അണുബാധകളെ കൂടുതല്‍ പ്രതിരോധിക്കാനും സഹായിക്കും. തുളസിയുടെ കാര്‍മിനേറ്റീവ് ഗുണങ്ങള്‍ ദഹനത്തെ സഹായിക്കുകയും ഗ്യാസും വീക്കവും കുറയ്ക്കുകയും ചെയ്യുന്നതാണ്.
തുളസിക്ക് ശക്തമായ എക്സ്പെക്ടറന്റ്, ആന്റിട്യൂസിവ് ഗുണങ്ങളുണ്ട്. ഇത് കഫം,ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ ഇല്ലാതാക്കും. തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഇത് വീക്കം കുറയ്ക്കാനും അനുബന്ധ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ഇത് കൂടാതെ, വായിലെ അണുബാധയെ ചെറുക്കാനും വായയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ സഹായിക്കും. ഇതിലൂടെ വായ് നാറ്റം അടക്കമുള്ളവയ്ക്ക് പരിഹാരം ഉണ്ടാവുകയും ചെയ്യും.
തുളസി വെള്ളം കുടിക്കുന്നത് മെച്ചപ്പെട്ട ദഹനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. തുളസി വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെയും അണുക്കളെയും പുറന്തള്ളാന്‍ സഹായിക്കും. ഒപ്പം ദഹനസംബന്ധമായ അസുഖങ്ങളെ അകറ്റി നിര്‍ത്താനും പ്രോത്സാഹിപ്പിക്കുന്നതാണ്.