എറണാകുളം: നവകേരള സദസിനായി സ്കൂളിന്റെ മതിൽ പൊളിച്ചു. പറവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ മതിലിന്റെ എട്ട് മീറ്ററോളമാണ് നവകേരള സദസിനായി പൊളിച്ചു മാറ്റിയത്. പറവൂർ തഹസിൽദാരുടെയും പോലീസിന്റെയും സാന്നിധ്യത്തിലായിരുന്നു മതിൽ പൊളിച്ചത്. സംഭവത്തിൽ പറവൂർ നഗരസഭ ഇടപെട്ടെങ്കിലും പങ്കെടുക്കുന്നവരുടെ സുരക്ഷ മുന്നിൽ കണ്ടാണ് മതിൽ പൊളിച്ചതെന്നായിരുന്നു സംഘാടക സമിതിയുടെ വിശദീകരണം. പരിപാടിക്ക് ശേഷം സ്കൂളിന് വീണ്ടും മതിൽ നിർമ്മിച്ച് നൽകുമെന്ന് സംഘാടക സമിതി വ്യക്തമാക്കി.