ഹൈപ്പർടെൻഷൻ ഇന്ന് സാധാരണയായി കണ്ട് വരുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ്. ‘നിശബ്ദ കൊലയാളി’ എന്നും ഈ രോഗത്തെ വിളിക്കാറുണ്ട്. സാധാരണയായി രക്തസമ്മർദ്ദം ഉയർന്ന അവസ്ഥയിൽ എത്തിയാൽ പോലും പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവാറില്ല. ഇത് ഹൃദയസ്തംഭനം, പക്ഷാഘാതം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാവും. തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം, ശ്വാസതടസ്സം എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നത് വഴി ഹൈപ്പർടെൻഷനും നിയന്ത്രിക്കാനാവും.
ദിവസേനയുള്ള ഭക്ഷണത്തിൽ ചില ഭക്ഷണങ്ങൾ ചില ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും,
മാതള നാരങ്ങയാണ് അതിലൊന്നാണ്. ഇതിൽ ആന്റി ഓക്‌സിഡന്റുകളും ബയോ ആക്റ്റീവ് പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും. ഞാവൽ പഴം ഹൈപ്പർടെൻഷനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച പഴമാണ്. ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. അതോടൊപ്പം തന്നെ ഉയർന്ന കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കുന്നതിനും ഞാവൽ പഴം നല്ലതാണ്.
ദഹനപ്രക്രിയയിലൂടെ നൈട്രിക് ഓക്‌സൈഡായി മാറുന്ന നൈട്രേറ്റുകൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. അതുകൊണ്ട് തന്നെ ഉന്മേഷവും ഉണർവും ഇത് വഴി ലഭിക്കും. ദിവസവും ബീറ്റ്‌റൂട്ട് പാനീയങ്ങളോ, അത് ഉൾപ്പെടുത്തിയ ഭക്ഷണങ്ങളോ കഴിക്കുന്നത് നല്ലതാണ്.
അടുത്തതായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വെളുത്തുള്ളിയാണ്. ഇതിൽ അടങ്ങിയിട്ടുള്ള അലിസിൻ രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം നിന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. നാരുകൾ, കാൽസ്യം എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്, അവ ശരീരത്തിലെ എൽഡിഎൽ / ടിജിയുടെ എന്നിവയുടെ അളവ് കുറയ്‌ക്കും. ഇത് രക്തസമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു. അതിനാൽ ഉലുവ, ഉലുവ ചീര എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.















