മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തെത്തി; ചെന്നൈയിലെ ദുരിത പെയ്ത്തിൽ മരണം 12 ആയി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തെത്തി; ചെന്നൈയിലെ ദുരിത പെയ്‌ത്തിൽ മരണം 12 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 07:05 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. കൂടുതൽ ശക്തി പ്രാപിച്ച മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്രയിലെ നെല്ലൂരിനും മച്ഛ്ലിപട്ടണത്തിനും ഇടയിൽ ഇന്നലെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ആന്ധ്രാപ്രദേശിലെ തെക്കൻ തീരദേശ പ്രദേശങ്ങളിൽ നിന്ന് മിഷോങ് വടക്ക് ഭാഗത്തേക്ക് നീങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രാപ്രദേശിൽ എത്തിയ ചുഴലിക്കാറ്റ് അവിടെ നിന്നും ആറ് മണിക്കൂർ സഞ്ചരിച്ച ശേഷം സഞ്ചരിച്ച് ബാപറ്റ്‌ല തീരത്തെത്തും. ശേഷം അവിടെ നിന്ന് 45 കിലോമീറ്റർ സഞ്ചരിച്ച് ഓങ്കോലെ ഭാഗത്തേയ്‌ക്കെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

അതേസമയം ചെന്നൈയിൽ മിഷോങ് ചുഴലിക്കാറ്റ് വീശിയടിച്ചതിന് പിന്നാലെയുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 12 ആയി. നിലവിൽ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലാണ്. ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. വൈദ്യുതി മുടങ്ങുന്നതും മൊബൈൽ സേവനങ്ങൾ തടസ്സപ്പെടുന്നതുമെല്ലാം ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. എന്നാൽ 80% മൊബൈൽ സേവനങ്ങളും, 70% മേഖലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചു എന്നുമാണ് അധികൃതർ പറയുന്നത്.

ആന്ധ്രാപ്രദേശ് , തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലായി 29 എൻഡിആർഎഫ് ടീമുകളാണ് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തമിഴ്‌നാടിന്റെ പുനർ നവീകരണത്തിനായി സർക്കാർ കേന്ദ്രത്തോട് 5,000 കോടിയുടെ ഇടക്കാല സഹായം തേടിയിട്ടുണ്ട്. ചെന്നൈയിലും ആന്ധ്രാപ്രദേശിലെ ഏലൂരിലും ഇന്നും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയുടെ തെക്കൻ ജില്ലകളിലും ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു.

 

Tags: Chennaicycloneandra
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies