2023 ൽ ആളുകൾ ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞ വാക്കുകൾ ഏതൊക്കെയാണെന്ന വിവരം പുറത്തുവിട്ട് വിക്കിമീഡിയ. എല്ലാ വർഷവും ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളുടെ വിവരങ്ങൾ വിക്കിമീഡിയ പുറത്തു വിടാറുണ്ട്. ഈ വർഷം നവംബർ 28 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്തരത്തിൽ ഒരു ചാർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇതിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഷാരൂഖ് ഖാൻ നായകനായ പഠാൻ, ജവാൻ എന്നീ ചിത്രങ്ങളുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. വിക്കിമീഡിയ പുറത്തുവിട്ട കണക്കുകൾ പ്രകാരം 84 ബില്ല്യൺ സെർച്ചുകളാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ‘ചാറ്റ് ജിപിടി’ എന്ന വാക്കാണ്. ഏകദേശം 49,490,406 പേരാണ് ചാറ്റ്ജിറ്റിപി സെർച്ച് ചെയ്തിരിക്കുന്നത്. എഐയുടെ ചാറ്റ്ജിപിറ്റ്ി ആരംഭിച്ചിട്ട് ഒരു വർഷം മാത്രമാണ് ആയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതൽ അറിയാനും, മനസിലാക്കാനും ആളുകൾ വലിയ താത്പര്യമാണ് പ്രകടിപ്പിച്ചത്.
2023-ൽ വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട രണ്ടാമത്തെ ലേഖനം മരണങ്ങളുടെ വാർഷിക പട്ടികയാണ്. വർഷാവസാനത്തിലേയ്‌ക്ക് കടക്കുമ്പോൾ ഇതിന്റെ തിരച്ചിൽ കൂടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. 2022,2023 വർഷങ്ങളിലും മരണങ്ങളുടെ വാർഷിക പട്ടിക നോക്കിയവരുടെ എണ്ണം കൂടുതലായിരുന്നു. മൂന്നാം സ്ഥാനത്തുള്ളത് ഈ വർഷത്തെ ലോകകപ്പ് ക്രിക്കറ്റിനെ കുറിച്ചാണ്. നാലാം സ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയറുമാണ്.
ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ നടന്ന 25 വാക്കുകൾ ഉൾക്കൊള്ളിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 21 -ാം സ്ഥാനത്ത് ഇന്ത്യ എന്ന വാക്കും ഉണ്ട്. 2024 ജനുവരിയിൽ ഈ ലിസ്റ്റ് എല്ലാവരിലും എത്തിക്കുന്ന തരത്തിൽ പ്രസിദ്ധീകരിക്കും. ഇതിൽ ചില മാറ്റങ്ങളും ഉണ്ടാകും. നിലവിൽ തിരഞ്ഞെടുത്തിരിക്കുന്ന ലിസ്റ്റ് ഇങ്ങനെ..
1. ചാറ്റ് ജിപിടി : 49,490,406 പേജ് കാഴ്ചകൾ
2. 2023-ലെ മരണങ്ങൾ: 42,666,860 പേജ് കാഴ്ചകൾ
3. 2023 ക്രിക്കറ്റ് ലോകകപ്പ്: 38,171,653 പേജ് കാഴ്ചകൾ
4. ഇന്ത്യൻ പ്രീമിയർ ലീഗ്: 32,012,810 പേജ് കാഴ്ചകൾ
5. ഓപ്പൺഹൈമർ (ചലച്ചിത്രം): 28,348,248 പേജ് കാഴ്ചകൾ
6. ക്രിക്കറ്റ് ലോകകപ്പ്: 25,961,417 പേജ് കാഴ്ചകൾ
7. ജെ. റോബർട്ട് ഓപ്പൺഹൈമർ: 25,672,469 പേജ് കാഴ്ചകൾ
8. ജവാൻ (ചലച്ചിത്രം): 21,791,126 പേജ് കാഴ്ചകൾ
9. 2023 ഇന്ത്യൻ പ്രീമിയർ ലീഗ്: 20,694,974 പേജ് കാഴ്ചകൾ
10. പത്താൻ (ചലച്ചിത്രം): 19,932,509 പേജ് കാഴ്ചകൾ
11. ദി ലാസ്റ്റ് ഓഫ് അസ് (ടിവി സീരീസ്): 19,791,789 പേജ് കാഴ്ചകൾ
12. ടെയ്ലർ സ്വിഫ്റ്റ്, 19,418,385: പേജ് കാഴ്ചകൾ
13. ബാർബി (ചലച്ചിത്രം): 18,051,077 പേജ് കാഴ്ചകൾ
14. ക്രിസ്റ്റ്യാനോ റൊണാൾഡോ: 17,492,537 പേജ് കാഴ്ചകൾ
15. ലയണൽ മെസ്സി: 16,623,630 പേജ് കാഴ്ചകൾ
16. പ്രീമിയർ ലീഗ്: 16,604,669 പേജ് കാഴ്ചകൾ
17. മാത്യു പെറി: 16,454,666 പേജ് കാഴ്ചകൾ
18. യുണൈറ്റഡ് സ്റ്റേറ്റ്‌സ്: 16,240,461 പേജ് കാഴ്ചകൾ
19. ഇലോൺ മസ്‌ക്്: 14,370,395 പേജ് കാഴ്ചകൾ
20. അവതാർ: ദ വേ ഓഫ് വാട്ടർ: 14,303,116 പേജ് കാഴ്ചകൾ
21. ഇന്ത്യ: 13,850,178 പേജ് കാഴ്ചകൾ
22. ലിസ മേരി പ്രെസ്ലി: 13,764,007 പേജ് കാഴ്ചകൾ
23. ഗാർഡിയൻസ് ഓഫ് ഗാലക്‌സി വോളിയം. 3: 13,392,917 പേജ് കാഴ്ചകൾ
24.യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം: 12,798,866 പേജ് കാഴ്ചകൾ
25. ആൻഡ്രൂ ടേറ്റ്: 12,728,616 പേജ് കാഴ്ചകൾ















