ഇന്ത്യൻ പേസർ ദീപക് ചാഹറിന്റെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ട്രോക്ക് വന്ന് ഗുരുതരാവസ്ഥയിലായ ലോകേന്ദ്ര സിംഗ് ഐസിയുവിലാണ്. അതുകൊണ്ടാണ് ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ടി20 മത്സരത്തിൽ നിന്ന് താരം വിട്ടുനിന്നത്. അലിഗഢിലെ മിത്രാജ് ആശുപത്രിയിലാണ് ചാഹറിന്റ പിതാവ്. താരവും ആശുപത്രിയിലുണ്ട്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന് സ്ട്രോക്കുണ്ടായത് പ്രാദേശിക മാദ്ധ്യമങ്ങൾ നൽകുന്ന വിവരം അനുസരിച്ച് അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്.