ഹോട്ടൽ ബിസിനസിൽ നിന്നും വസ്ത്ര വ്യാപാര സംരംഭത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് നമിതാ പ്രമോദ്. പുതിയ വസ്ത്ര ബ്രാൻഡിന്റെ ഉദ്ഘാടനത്തിന് സിനിമാ മേഖലയിൽ നിന്നും നിരവധി പേർ പങ്കെടുത്തിരുന്നു. നാദിർഷ, സൗബിൻ, സാനിയ ഇയ്യപ്പൻ, ജീവ, അപർണ തോമസ്, തുടങ്ങിയവരും എത്തിയിരുന്നു. എന്നാൽ കൂട്ടുകാരിയുടെ പുതിയ സംരംഭത്തിന് എത്തിയ മീനാക്ഷി ദിലീപിനാണ് ശ്രദ്ധ ലഭിച്ചത്.
ഇന്ന് വൈകുന്നേരം 4 മണിക്കായിരുന്നു പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം. കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ ഇതിനെക്കുറിച്ച് താരം സൂചന നൽകിയിരുന്നു. എന്റെ പ്രിയപ്പെട്ട ഒരാളിന് വേണ്ടിയുള്ള സർപ്രൈസ് സമ്മാനം നാളെ വൈകിട്ട് നൽകുമെന്നായിരുന്നു നമിത കുറിച്ചിരുന്നത്.
പുതിയ വസ്ത്ര ബ്രാൻഡിന്റെ ഉദ്ഘാടനത്തിന് സിനിമാ മേഖലയിൽ നിന്നും നിരവധി പേർ പങ്കെടുത്തിരുന്നു. നാദിർഷ, സൗബിൻ, സാനിയ ഇയ്യപ്പൻ, അർജുൻ അശോകൻ, ജീവ, അപർണ തോമസ്, മീനാക്ഷി ദിലീപ് തുടങ്ങിയവരും എത്തിയിരുന്നു. നമിതയുടെ ആദ്യ സംരംഭത്തിനും മീനാക്ഷി എത്തിയത് ശ്രദ്ധേയമായിരുന്നു. ഇത്തവണയും അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. മീനാക്ഷിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് നമിത. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും നമിത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.