ഇടുക്കി: വണ്ടിപ്പെരിയാറിൽ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. അസം സ്വദേശി ജയ്റുൽ ഹഖ് ആണ് മരിച്ചത്. എസ്റ്റേറ്റിലെ തൊഴിലാളികളുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവറുൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റവരെ വണ്ടിപ്പെരിയാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തേങ്ങാക്കൊൽ ഭാഗത്ത് നിന്ന് കാപ്പിക്കുരു പറിച്ച് മടങ്ങവെയായിരുന്നു അപകടം. ഇവിടെ വച്ച് പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയും മറിഞ്ഞു. ഇതിൽ ഓട്ടോഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.