കോഴിക്കോട്: രാമനാട്ടുകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഒരു ബസ് മറ്റൊരു ബസിന്റെ പുറകിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് വേങ്ങരയിലേക്ക് പോകുന്ന ബസിനെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ യാത്രക്കാരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസുകൾ അമിത വേഗത്തിലായിരുന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.