കടൽവിഭവങ്ങളിൽ പ്രധാനിയാണ് കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ. മലയാളിയുടെ തീൻമേശയിലെ പ്രധാനിയാണ് ശരീരത്തിനേറെ ഗുണങ്ങൾ നൽകുന്നു. കൊഞ്ച് ബിരിയാണിയും, കൊഞ്ച് തീയലും, ചെമ്മീൻ കറിയുമൊക്കെ കഴിക്കുമെങ്കിലും ഇവ ആഹാരത്തിൽ ഉൾപ്പെടുന്നതിന്റെ ഗുണങ്ങൾ അറിയാതെ കഴിക്കുന്നവരാണ് പലരും. എന്നാൽ ഇനി ഗുണമറിഞ്ഞ് കൊഞ്ച് കഴിക്കാം.
1) ശരീരഭാരം കുറയ്‌ക്കാൻ
ശരീരഭാരം കുറയ്‌ക്കുന്നതിന് മികച്ച ഭക്ഷണമാണ് കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ. 85 ഗ്രാം ചെമ്മീനിൽ 101 കലോറിയാണ് അടങ്ങിയിട്ടുള്ളത്. കൊഴുപ്പും കുറഞ്ഞ ഭക്ഷണമാണ് കൊഞ്ച്. ഹൃദയാരോഗ്യത്തിനേറെ ഗുണം ചെയ്യുന്നതാണ് കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ. പ്രോട്ടീനുകളെ ദഹിപ്പിക്കാൻ കൊഞ്ച് ഏറെ സമയമെടുക്കുന്നു. അതിനാൽ വിശപ്പ് അനുഭവപ്പെടുന്നത് കുറയ്‌ക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഉറവിടമാണ്. പതിവായി കൊഞ്ച് കഴിച്ചാൽ ശരീരത്തിലെ കൊഴുപ്പിനെ ഗണ്യമായി കുറയ്‌ക്കാവുന്നതാണ്.
2) യുവത്വം നിലനിർത്താൻ
യുവത്വം നിലനിർത്തി വാർദ്ധക്യത്തെ അകറ്റി നിർത്താൻ ചെമ്മീൻ സഹായിക്കും. വൈറ്റമിൻ സിയുടെ ഉറവിടമാണ് കൊഞ്ച്. ത്വക്കിന്റെ ആരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും ഇത് സഹായകമാണ്. മുടി കൊഴിച്ചിൽ തടയുന്നതിനും ഇത് കഴിക്കാവുന്നതാണ്. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിനും കൊഞ്ച് സഹായിക്കുന്നു.
3) അസ്ഥികളെ ശക്തിപ്പെടുത്താൻ
കാൽസ്യം സമ്പന്നമാണ് കടൽവിഭവങ്ങൾ. അതുകൊണ്ട് തന്നെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് കൊഞ്ച് ഭക്ഷണത്തിൽ ഉൾപ്പെടുന്നത് നല്ലതാണ്. ദിവസേന ചെമ്മീൻ കഴിക്കുന്നത് കാത്സ്യത്തിന്റെ അളവ് വർദ്ധിക്കുന്നതിന് സഹായിക്കും. പ്രോട്ടീൻ സമ്പന്നമായതിനാൽ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു.
4) അർബുദ സാധ്യത കുറയ്‌ക്കാൻ
ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന സെലനീയം എന്ന ഘടകം കൊഞ്ചിൽ സമ്പന്നമാണ്. അതുകൊണ്ട് തന്നെ ഇത് ശീലമാക്കുന്നത് ക്യാൻസർ സെല്ലിന്റെ വളർച്ചയെ തടയുന്നു.
5) അൽഷിമേഴ്സ് രോഗ സാധ്യത കുറയ്‌ക്കൻ
പ്രായമായ പലരും അനുഭവിക്കുന്ന രോഗമാണ് മറവി രോഗം. എന്നാൽ കൊഞ്ചിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യം അൽഷിമേഴ്സ് രോഗ സാധ്യത കുറയ്‌ക്കുമെന്ന് പഠനങ്ങൾ പറയുന്നു.















