മലപ്പുറം: എടവണ്ണയിൽ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. എടവണ്ണ സ്വദേശികളായ പടിഞ്ഞാറേതിൽ ലുഖ്മാനുൽ ഹകീം, മുഹമ്മദ് യാസർ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിച്ച ഏഴ് ഗ്രാം എംഡിഎംഎയുമായാണ് പ്രതികൾ പിടിയിലായത്.
ഇതിന് പുറമെ പ്രതികളിൽ നിന്നും കണക്കിൽപ്പെടാത്ത 2,65,000 രൂപയും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത പണം പോലീസിന് കൈമാറുമെന്ന് എക്സൈസ് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്താനാണ് എക്സൈസിന്റെ തീരുമാനം.