മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ ഐഎസ് ഭരണം നടപ്പാക്കാൻ ശ്രമം; ഭീകരരുടെ നീക്കങ്ങൾ പൊളിച്ച് എൻഐഎ; ഹമാസ് പതാകകളും രാജ്യവിരുദ്ധ ലഘുലേഖകളും പിടിച്ചെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമത്തിൽ ഐഎസ് ഭരണം നടപ്പാക്കാൻ ശ്രമം; ഭീകരരുടെ നീക്കങ്ങൾ പൊളിച്ച് എൻഐഎ; ഹമാസ് പതാകകളും രാജ്യവിരുദ്ധ ലഘുലേഖകളും പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 07:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. മഹാരാഷ്‌ട്രയിലെ താനെ റൂറലിലെ പദ്ഗ ഗ്രാമത്തിൽ സ്വയം നേതാവായി പ്രഖ്യാപിച്ച്, ഐഎസ് ഭരണം നടപ്പാക്കാൻ ശ്രമിച്ച ഭീകരൻ ഉൾപ്പെടെ ഉള്ളവരാണ് അറസ്റ്റിലായത്. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരാകുന്നവരെ പദ്ഗ ഗ്രാമത്തിലേക്ക് ഇവർ എത്തിച്ചിരുന്നു. പ്രതികൾ ഈ ഗ്രാമത്തെ സ്വതന്ത്ര മേഖലയായി പ്രഖ്യാപിച്ച ശേഷം ആയുധ പരിശീലനം നടത്തി വരികയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ, വലിയ തോതിൽ പണം, ഡിജിറ്റൽ ഉപകരണങ്ങൾ, സ്മാർട്ട്‌ഫോണുകൾ, രാജ്യവിരുദ്ധ ലഘുലേഖകൾ, ഹമാസ് പതാകകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

സ്വയം പ്രഖ്യാപിത നേതാവായ സാക്കിബ് അബ്ദുൾ ഹമീദ്, മുഹമ്മദ് എന്നിവരാണ് പദ്ഗയിൽ മുസ്ലീം യുവാക്കൾക്ക് ആയുധ പരിശീലനം ഉൾപ്പെടെ നൽകിയിരുന്നത്. ഇവിടെ എത്തുന്നവർക്ക് ഐഎസ് ഖലീഫയോടുള്ള സത്യപ്രതിജ്ഞയായ ബയാത്ത് ചൊല്ലിക്കൊടുക്കാനുള്ള അവകാശം സാക്കിബ് അബ്ദുൾ ഹമീദിനായിരുന്നു. അറസ്റ്റിലായ പ്രതികൾ എല്ലാവരുടേയും പേര് വിവരങ്ങളും എൻഐഎ പുറത്ത് വിട്ടിട്ടുണ്ട്. ഇവരെല്ലാവരും താനെ സ്വദേശികളാണെന്നാണ് വിവരം. രാജ്യത്തുടനീളം ഐഎസ് ശൃംഖല വ്യാപിപ്പിക്കുക എന്നതാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടത്.

പോലീസിന്റെയും എടിഎസിന്റേയും സഹായത്തോടെയാണ് എൻഐഎ മഹാരാഷ്‌ട്രയിലും കർണാടകയിലും വിവിധ ഇടങ്ങളിലായി തിരച്ചിൽ നടത്തിയത്. രണ്ട് സംസ്ഥാനങ്ങളിലേയും 44 ഇടങ്ങളിലായാണ് ഒരേ സമയം എൻഐഎ സംഘം തിരച്ചിൽ നടത്തിയത്. പ്രതികൾ വിദേശത്ത് നിന്ന് സഹായം സ്വീകരിക്കുകയും, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ട് ഐഇഡി നിർമ്മാണം ഉൾപ്പെടെ പ്രതികൾ നടത്തിയിരുന്നു. പിസ്റ്റളുകൾ, എയർ ഗൺ, വാളുകൾ, കത്തി, മാഗസിനുകൾ, ലാപ്ടോപ്പുകൾ, ആറ് ഹാർഡ് ഡിസ്‌കുകൾ, സിഡികൾ, 38 മൊബൈൽ ഫോണുകൾ, 51 ഹമാസ് പതാകകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 68 ലക്ഷത്തിലധികം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Tags: MAHARASHTRAKarnatakaISISNIAHamasFEATURED2TERRORIST ORGANISATION
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies