മലപ്പുറം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. വണ്ടൂർ ഇ എം സി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി മുഹമ്മദ് കെൻസയാണ്(18) മരിച്ചത്. വണ്ടൂരിൽ സ്വകാര്യ വ്യക്തിയുടെ സ്വിമ്മിംഗ് പൂളിലായിരുന്നു അപകടം. സഹോദരനൊപ്പം നീന്തൽ പരിശീലനത്തിനായിഎത്തിയതായിരുന്നു കെൻസ. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.