ദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. മദ്ധ്യപ്രദേശിലെ ഗുണയിൽ നിന്നുള്ള ഒരു സിസിടിവി ദൃശ്യമാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നത്. തെരുവിലിരിക്കുന്ന യുവാവിന്റെ അടുത്തെത്തുന്ന നായക്കുട്ടിയെ അയാൾ നിഷ്കരുണം നിലത്തടിക്കുകയും മരണം ഉറപ്പാക്കാൻ ആഞ്ഞു ചവിട്ടുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
ഒരു കടയ്ക്ക് മുന്നിലാണ് യുവാവ് ഇരിക്കുന്നത്. രണ്ടു നായക്കുട്ടികൾ ഇയാൾക്ക് അരികിലേക്ക് എത്തി. ഇതിലൊരെണ്ണം യുവാവിനടുത്ത് സ്നേഹത്തോടെ വാലാട്ടുമ്പോഴാണ് അതിനെ നിർദയം ഇയാൾ നിലത്തടിക്കുന്നത്. പിന്നാലെ അത് ഞെരങ്ങുമ്പോൾ വീണ്ടും രണ്ടുവട്ടം ആഞ്ഞുചവിട്ടി മരണം ഉറപ്പിക്കുകയായിരുന്നു.
മൃഗസ്നേഹികൾ ഇതിനെതിരെ രംഗത്തെത്തി. യുവാവിനെതിരെ ജനരോഷം ഉയർന്നു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവർ സംഭവത്തിൽ ഇടപെട്ടു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കാര്യം ധരിപ്പിച്ചു. പിന്നാലെ ഉറപ്പായും യുവാവിനെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. തുടർന്ന് പരിശോധനകൾക്കൊടുവിൽ പോലീസ് ഇയാൾ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. രാധ കോളനിയിലെ താമസക്കാരനായ ഒരു യുവാവാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
पिल्ला इतना प्यार से आये सोचा ये इंसान बिस्कुट देगा, और इसने क्या किया!
दरिंदा ये है आदमी कितनी दर्दनाक वीडियो है गुना मध्यप्रदेश की है
रोना आ गया देखकर 😔😔 pic.twitter.com/qXxMfXoUKQ— Raja Babu (@GaurangBhardwa1) December 9, 2023
“>