റായ്പൂർ: അമിത വേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് വരനും വധുവും ഉൾപ്പടെ അഞ്ചുപേർ മരിച്ചു. ഛത്തീസ്ഗഡിലെ ബലൂദയിലാണ് സംഭവം. വിവാഹത്തിന് ശേഷം അകൽത്തറയിൽ നിന്നും പാംഗഡിലേക്ക് പുറപ്പെട്ട കാർ യാത്രികർ പക്കരിയാ വനമേഖലയ്ക്ക് അടുത്ത് എത്തിയപ്പോഴായിരുന്നു ട്രക്കുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റ മുൻഭാഗം പൂർണമായും തകർന്നിരുന്നു. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.