ചില ആഹാര സാധനങ്ങൾ ഒന്നിച്ച് കഴിക്കുന്നത് അത്ര നന്നല്ലെന്നാണ് പൊതുവേ പറയാറ്. ഉദാഹരണത്തിന് മത്തി കറിയും മോര് കറിയും. ദഹത്തെ ബാധിക്കുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുമെന്നുള്ളതിനാലാണ് ഇങ്ങനെ പറയുന്നത്.
എന്നാൽ മറ്റ് ചില ആഹാരപദാർത്ഥങ്ങൾ ഒന്നിച്ച് കഴിക്കണമെന്നാണ് പറയുന്നത്. ഇനി പറയുന്ന ആഹാരം ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം നൽകുന്നു. മികച്ച ആരോഗ്യ ഗുണങ്ങൾ നൽകുന്ന എട്ട് ഭക്ഷണ കോമ്പിനേഷനുകളിതാ..
1) തക്കാളി, ഒലിവ് ഓയിൽ, കാപ്സിക്കം
തക്കാളി, ചുവന്ന കാപ്സിക്കം എന്നിവയ്ക്കൊപ്പം ഒലിവ് ഓയിലും ചേർത്തുള്ള ഭക്ഷണം ശീലമാക്കുകയാണെങ്കിൽ കണ്ണിനും ചർമത്തിനും ഏറെ ഗുണം നൽകും. തക്കാളിയിലും കാപ്സിക്കത്തിലും അടങ്ങിയിട്ടുള്ള വിറ്റാമിൻ-എ ആഗിരണം ചെയ്യാൻ ഒലീവ് ഓയിൽ സഹായിക്കുന്നുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഹൃദ്രോഗം തടയുന്നതിനും പ്രേസ്റ്റേറ്റ്, ശ്വാസകോശ കാൻസറുകളെ ചെറുക്കുന്നതിനും ഈ കോമ്പിനേഷൻ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
2) ചീര, സ്ട്രോബെറി
ശരീരത്തിനാവശ്യമായ രണ്ട് തരം ഇരുമ്പും ഈ രണ്ട് ആഹാരത്തിലും അടങ്ങിയിരിക്കുന്നു. റെഡ് മീറ്റ്, കോഴിയിറച്ചി, കടൽ മാംസങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന ഇരുമ്പാണ് ആദ്യത്തെ വിഭാഗം. പച്ചക്കറികളിൽ നിന്നും ഡ്രെെ ഫ്രൂട്ട്സിൽ നിന്നും ലഭിക്കുന്ന ഇരുമ്പാണ് മറ്റൊന്ന്. ഇവ രണ്ടും ഒന്നിച്ച് ശരീരത്തിലെത്തുന്നത് ഏറെ നല്ലതാണ്. ഇരുമ്പിനെ ആഗിരണം ചെയ്യാൻ ഇതിന് സാധിക്കും. ചീര, സ്ട്രോബെറി സാലഡ് ഒക്കെ ആയിട്ട് ഇത് കഴിക്കാവുന്നതാണ്.
3) അരി, പയർ
വൻപയറും ചോറും ഒന്നിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും അമിനോ ആസിഡുകളും ആസിഡുകളും മാംസത്തിൽ നിന്നല്ലാതെ ലഭിക്കാനുള്ള മികച്ച മാർഗമാണിത്.
4) തൈരും വാഴപ്പഴവും
എല്ലുകളെ ശക്തിപ്പെടുത്തുകയും കുടലിലെ ബാക്ടീരിയകൾക്ക് ദഹനപ്രക്രിയ പരിപോഷിപ്പിക്കുന്നതിനും ഈ കോമ്പോ നല്ലതാണ്.
5) കറുത്ത മുന്തിരി, ഉള്ളി
കറുത്ത മുന്തിരിയിൽ കാറ്റെച്ചിൻസ് എന്ന പോളിഫെനോൾ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. കറുത്ത മുന്തിരി ഉള്ളിയുടെ കൂടെ കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന്റെ തോത് കുറയ്ക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു.
6) വെളുത്തുള്ളി, തേൻ
വെളുത്തുള്ളിയും തേനും ആരോഗ്യം വർദ്ധിപ്പിക്കുന്ന കോമ്പിനേഷനാണ്. ഇത് ശ്വാസകോശനാളികളിലെ അണുബാധകളിൽ നിന്ന് ആശ്വാസം നൽകും.
7) കാരറ്റ്, ചിക്കൻ
ചിക്കൻ പാകം ചെയ്യുമ്പോൾ കാരറ്റും ഒപ്പം കഴിക്കുന്നത് നല്ലതായിരിക്കും. കാരറ്റിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ കണ്ണുകൾക്കും ചർമ്മത്തിനും രോഗ പ്രതിരോധത്തിനും സഹായിക്കുന്നു. സിങ്ക് കൂടി കഴിക്കുകയാണെങ്കിൽ ശരീരത്തിന് ബീറ്റാ കരോട്ടിനെ വിറ്റാമിൻ എ ആക്കി മാറ്റാൻ സാധിക്കും. ചിക്കനിലെ സിങ്ക് കാരറ്റിലെ ബീറ്റാ-കരോട്ടിനെ വിറ്റാമിൻ എ ആക്കി മാറ്റാൻ സഹായിക്കുന്നു.
8) ബദാമും ബെറിയും
ബദാമിനൊപ്പം ബെറികൾ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.