വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ കാട്ടുനായ കുഞ്ഞുങ്ങൾ പിറന്നു; ജനിച്ചത് ആറോളം കുഞ്ഞുങ്ങൾ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ കാട്ടുനായ കുഞ്ഞുങ്ങൾ പിറന്നു; ജനിച്ചത് ആറോളം കുഞ്ഞുങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 09:09 pm IST
FacebookTwitterWhatsAppTelegram

വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കൻ കാട്ടുനായയുടെ ആറ് നായ്കുട്ടികൾ ഒക്ലഹോമ സിറ്റി മൃഗശാലയിൽ പിറന്നു. ലോകത്ത് ഏറ്റവും അധികം വംശനാശ ഭീഷണി നേരിടുന്ന നായവർഗ്ഗമാണ് ആഫ്രിക്കൻ പെയിന്റഡ് നായ എന്നറിയപ്പെടുന്ന ആഫ്രിക്കൻ കാട്ടുനായ. ഒക്ലഹോമയിലെ ‘പെലെ’ എന്ന മൂന്ന് വയസുകാരി നായയാണ് ആറോളം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
2021-ലാണ് പെലെ എന്ന നായ ഈ മൃഗശാലയിലെത്തുന്നത

2016-ന് ശേഷം ഒക്‌ലഹോമ മൃഗശാലയിൽ പിറന്നുവീഴുന്ന ആദ്യ ആഫ്രിക്കൻ കാട്ടുനായ കുഞ്ഞുങ്ങളാണിവ. മൃഗശാലയുടെ സമൂഹമാദ്ധ്യമങ്ങളിൽ നായക്കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. രണ്ട് മുതൽ 40 വരെയുള്ള കൂട്ടങ്ങളായാണ് ആഫ്രിക്കൻ പെയിന്റഡ് നായ ജീവിക്കുന്നത്. പഞ്ഞിക്കെട്ടിന് സമാനമായ വെളുത്ത നിറത്തിലുള്ള വാലും വലിയ ചെവിയും ഇതിന്റെ പ്രത്യേകതകളാണ്.

2010-2022 കാലഘട്ടത്തിൽ 11,800 നായകളുണ്ടായിരുന്നെങ്കിലും ഇത് 5,000-ലേക്ക് ചുരുങ്ങി. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ പരിപാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധപുലർത്താറുണ്ടെന്ന് അധികൃതർ പറയുന്നു. ആഫ്രിക്കൻ കാട്ടുനായകൾക്ക് പെയിന്റഡ് ഡോഗ് എന്ന നാമത്തിന് പുറമെ കോപ് ഹണ്ടിംഗ് ഡോഗ്‌സ് എന്നും പേരുണ്ട്. സബ്-സഹാറൻ ആഫ്രിക്കയിലാണ് ഇത്തരം കാട്ടുനായ്‌ക്കളുള്ളത്. ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റവും മനുഷ്യരുടെ കടന്നു കയറ്റവും അപ്രതീക്ഷിത രോഗങ്ങളും ഇവയ്‌ക്ക് വംശനാശ ഭീഷണി ഉണ്ടാക്കുന്നതിന് കാരണമായി.

2019-ലെ പഠനം അനുസരിച്ച് 1700 വർഷങ്ങൾക്ക് മുമ്പ് ഇവയുടെ വംശത്തിൽ നാശം സംഭവിക്കാൻ തുടങ്ങിയെന്ന് പറയപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ആഫ്രിക്കൻ നായയുടെ ഫോസിലിന് ഏകദേശം 20,000 വർഷം പഴക്കമുണ്ട്. ഇവ അധികവും വരണ്ട പ്രദേശങ്ങളിലാണ് കാണപ്പെട്ടിരുന്നത്. ഭക്ഷണത്തിന് വേണ്ടി ഇരയെ തേടി കുറ്റിച്ചെടികൾക്കിടയിലും വനപ്രദേശങ്ങളിലും ഇവ പോകുമായിരുന്നു. ഇവയുടെ വാസം അധികവും കൂട്ടം ചേർന്നാണ്. ഒറ്റപ്പെട്ട ജീവിതമോ വേട്ടയാടലുകളോ ഇവയുടെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല.

ആഫ്രിക്കൻ കാട്ടുനായ്‌ക്കളിൽ ആൺ-പെൺ വിഭാഗത്തിൽ ഉയർന്ന അനുപാതമാണുള്ളത്. ഇവയിൽ പെൺ വർഗ്ഗത്തിൽ ഉൾപ്പെട്ടവ കൂട്ടം തെറ്റി പോകാറുണ്ടെങ്കിലും പുരുഷ വിഭാഗത്തിലുള്ളവ ഈ കൂട്ടത്തിൽ തന്നെയാണ് ജീവിക്കുന്നത്. ഇവയുടെ പ്രാധാന എതിരാളി സിംഹമാണ്. സിംഹങ്ങളേറെയുള്ള പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യം കുറവാണ്. പുള്ളിപുലികളും കഴുതപ്പുലികളും ആഫ്രിക്കൻ കാട്ടുനായകളുടെ ജീവന് വെല്ലുവിളിയുയർത്തുന്നവയാണ്.

Tags:
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies