തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമപഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 114 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 47 പേർ സ്ത്രീകളാണ്.
192 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 67,764 പുരുഷന്മാരും 75,581 സ്ത്രീകളും ഉൾപ്പെടെ 1,43,345 വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിക്കുക. വോട്ടെണ്ണൽ നാളെ രാവിലെ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.














