ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ പാക് ഭീകരര്‍ നിറയൊഴിച്ച കറുത്ത ദിനം; രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണത്തിന് 22 വയസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ പാക് ഭീകരര്‍ നിറയൊഴിച്ച കറുത്ത ദിനം; രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണത്തിന് 22 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 10:17 am IST
Facebook
Twitter
WhatsAppTelegram

ഡിസംബർ 13- ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ പാക് ഭീകരര്‍ നിറയൊഴിച്ച കറുത്ത ദിനം. പാർലമെന്റ് ആക്രമണത്തിന്റെ നടക്കുന്ന ഓർമ്മകൾക്ക് ഇന്ന് 22 വയസ്. ശീതകാല സമ്മേളനം നടക്കുന്നതിനിടെയിൽ വളരെ അപ്രതീക്ഷിതമായാണ് അഞ്ച് ലഷ്കർ, ജയ്ഷെ മുഹമ്മദ് ഭീകർ നിറയൊഴിച്ചത്. അര മണിക്കൂറോളം നീണ്ട ആക്രമണത്തിനൊടുവിൽ അഞ്ച് ഭീകരരെയും സുരക്ഷാ സേന വധിച്ചു. ശക്തമായി തിരിച്ചടിച്ച ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ രക്തസാക്ഷിത്വം വരിച്ചു. ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒൻപതിന് തിഹാർ ജയിലിൽ വധശിക്ഷയ്‌ക്ക് വിധേയനാക്കി.

ശീതകാല സമ്മേളനം നടക്കുന്ന സമയത്തായിരുന്നു ആക്രമണം. സഭാ നടപടികൾ നിർത്തിവെച്ചിരുന്നെങ്കിലും അന്നത്തെ ആഭ്യന്തരമന്ത്രി എല്‍കെ അദ്വാനി അടക്കമുള്ളവർ പാർലമെന്റിൽ ഉള്ളപ്പോഴാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിൽ അഞ്ച് ഭീകരർ പാർലമെന്റ് വളപ്പിനകത്തേക്ക് കടന്നത്. ഞൊടിയിടയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ പ്രത്യാക്രമണം നടത്തി. ജയ്ഷെ മുഹമ്മദ്, ലഷ്കർ-ഇ-ത്വയ്ബ എന്നീ ഭീകരസംഘടനകൾ സംയുക്തമായിരുന്നു ഇന്ത്യൻ പാർലമെന്റിൽ ആക്രമണം നടത്തിയത്.

ആക്രമണത്തിൽ ഒരു വനിതയടക്കം ഡൽഹി പോലീസിലെ ആറ് പേർ, ഓരോ സിആർപിഎഫ്, പാർലമെന്റ് വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ ഉൾപ്പടെ ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ 18 പേർക്ക് പരിക്കേറ്റിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അഫ്സൽ ഗുരുവിനെ കശ്മീരിൽ നിന്നും പിടികൂടി.

പിന്നീട് ഡൽഹി സർവകലാശാല അദ്ധ്യാപകൻ എസ്എആർ ഗീലാനി, അഫ്‌സാൻ ഗുരു, ഷൗക്കത്ത് ഹുസൈൻ ഗുരു എന്നിവരെയും പിടികൂടി. 2002 ഡിസംബറിൽ ഗീലാനി, ഷൗക്കത്ത്, അഫ്‌സൽ ഗുരു എന്നിവർക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. പിന്നീടുള്ള നിയമനടപടികളിൽ ഗീലാനി, ഷൗക്കത്ത് എന്നിവർ ശിക്ഷാ ഇളവ് നേടി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഭീകരമായ ആക്രമണം ആയാണ് ഇതിനെ വിലയിരുത്തുന്നത്.

Tags: Parliament AttackAfsal Guru
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies